ലിവർപൂളിൽ വിമൻസ് ഫോറം പ്രവർത്തന വർഷ ഉദ്ഘാടനം

roopatha-womens-forum
SHARE

ലിവർപൂൾ∙ ലിവർപൂൾ സമാധാന രാജ്ഞിയുടെ ഇടവകയിലെ വിമൻസ് ഫോറത്തിൻ്റെ പ്രവർത്തന വർഷ ഉദ്ഘാടനം  നടന്നു. രൂപതാ വിമൻസ് ഫോറം കമ്മീഷൻ ചെയർപേഴ്സൻ റവ. സി. കുസുമം എസ്എച്ച് മുഖ്യാഥിതിയായിരുന്നു. ഇടവക വികാരി ഫാ. ആൻഡ്രൂസ് ചെതലൻ അനുഗ്രഹ പ്രഭാഷണം നടത്തി. വിമൻസ് ഫോറം പ്രസിഡൻ്റ് ജെസ്സി റോയി അദ്ധ്യക്ഷത വഹിച്ചു.

roopatha-forum-womens

ഇടവകയിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഫിസിക്കൽ ഫിറ്റ്നസ്സിനെക്കുറിച്ച് സച്ചിൻ ജെയിംസ് ക്ലാസ്സ് നയിച്ചു. യു കെയിൽ എത്തിയിട്ടുള്ള ആരെയും നർമ്മം കലർത്തി ചിന്തിപ്പിക്കുന്ന സ്കിറ്റ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു.

roopatha-forum

സംഘടനാംഗമായ അനു തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച്  ജാൻസി ജോർജിന്റെ നേതൃത്വത്തിൽ സംഘടനാംഗങ്ങൾ തന്നെ അവതരിപ്പിച്ച സ്കിറ്റ് യുകെ ജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു. 

womens-forum

വിമൻസ് ഫോറം പ്രെസ്റ്റൻ റീജിയൻ പ്രസിഡൻ്റ് റെൻസി ഷാജു, യൂണിറ്റ് സെക്രട്ടറി സിസിലി രാജു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ ബെറ്റ്സി രാജു, മനുമോൾ മാത്യു, മേരിക്കുട്ടി സാലൻ, രാജി സന്തോഷ്, സ്മിത ജെറീഷ് എന്നിവർ നേതൃത്വം നൽകി. അംഗങ്ങൾ ഒരുമിച്ച് ആലപിച്ച വിമൻസ് ഫോറം ആൻതത്തോടെ യോഗം അവസാനിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA