സമീക്ഷ യുകെ സാലിസ്ബറി ബ്രാഞ്ചിനു പുതിയ നേതൃത്വം

sameeksha
SHARE

ലണ്ടൻ∙ സമീക്ഷ യുകെയുടെ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി സമീക്ഷ സാലിസ്ബറി ബ്രാഞ്ചിന്റെ  പ്രതിനിധി  സമ്മേളനം  നവംബർ  20 ശനിയാഴ്ച്ച വൈകുന്നേരം 6മണിക്ക് സ്ട്രാറ്ഫോഡ് സബ് കാസ്റ്റിൽ വില്ലേജ് ഹാളിൽ  വച്ച്  നടന്നു  .  പ്രസിഡന്റ് സഖാവ്  രാജേഷ് സുധാകർ അധ്യക്ഷത വഹിച്ച സമ്മേളനം,സമീക്ഷ നാഷണൽ സെക്രട്ടറി  സഖാവ്  ദിനേശ് വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്തു. സഖാവ് ജയേഷ് അഗസ്റ്റിൻ ആലപിച്ച വിപ്ലവ ഗാനത്തോടുകൂടിയാണു സമ്മേളനം ആരംഭിച്ചത്.   സെക്രട്ടറി സഖാവ് ജിജുനായർ കഴിഞ്ഞ ഭരണ സമിതിക്കു വേണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ സഖാവ് നിതിൻ ചാക്കോ അനുശോചന പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കുകൾ ബ്രാഞ്ച് ട്രഷറർ സഖാവ് ശ്യാംമോഹൻ സമ്മേളനത്തിൽ അവതരിപ്പിച്ചു. സമീക്ഷ യുകെയുടെ കഴിഞ്ഞ ഒരുവർഷത്തെ പ്രവർത്തനങ്ങൾ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി യോഗത്തിൽ വിശദീകരിച്ചു . 

sameeksha-uk

അടുത്ത രണ്ട് വർഷത്തെക്കുള്ള പുതിയ ഭരണ സമിതിയെ ഏകകണ്ഠേന തെരഞ്ഞെടുത്തു.  സഖാവ് സിജിൻ ജോൺ - പ്രസിഡന്റ് സഖാവ് ശ്യാംമോഹൻ -സെക്രട്ടറി , സഖാവ് ആൽഫ്രഡ് കെ തോമസ് - വൈസ് പ്രസിഡന്റ് , സഖാവ് ജെറിൻ ജോയിന്റ് സെക്രട്ടറി ,സഖാവ് വറീത് കരോൾ - ട്രഷറർ  എന്നിവർ മുൻനിരയിൽ നിന്ന് സമിതിയെ നയിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതു ചർച്ചയിൽ ദേശീയ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളി പുതിയതായി കടന്നുവന്ന അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ഇരുപത്തഞ്ചോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവര്‍ക്കും സഖാവ് ശ്യാം മോഹൻ നന്ദി അറിയിച്ചു. സമീക്ഷ യുകെയുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്കും വരാൻ പോകുന്ന ദേശീയ സമ്മേളനത്തിനും യോഗം പൂർണ്ണ പിന്തുണ അറിയിച്ചു.

sameeksha-pic

സമീക്ഷ യുകെയുടെ അഞ്ചാമത് ദേശീയ സമ്മേളനത്തിന് മുന്നോടിയായ് നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ഈ മാസം  അവസാനത്തോടെ ബ്രാഞ്ചുസമ്മേളനങ്ങൾ സമാപിക്കും . ദേശീയ സമ്മേളനം  2022 ജനുവരി 22ന് കൊവെൻട്രയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികൾ രൂപികരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. യുകെ യിലെ ഇടതുപക്ഷത്തിന്റെയും പുരോഗമന ആശയഗതി ഉൾകൊള്ളൂന്നവരുടെയും ശക്തിതെളിയിക്കുന്ന ഒന്നാകും അഞ്ചാം ദേശീയ സമ്മേളനം എന്ന കാര്യത്തിൽ സംശയം ഇല്ല. കഴിഞ്ഞ കാലഘട്ടങ്ങളിൽ നിന്നും ഒക്കെ വ്യത്യസ്തമായി യുകെ മലയാളികൾക്കിടയിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നവരുടെ ഒരു വലിയ മുന്നേറ്റം നടത്താൻ സമീക്ഷ യുകെക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA