ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതോടെ ഉടൻതന്നെ രാജ്യത്തുടനീളം 145,000 ചാർജിംങ് പോയിന്റുകൾ നിലവിൽ വരും. അടുത്തവർഷം മുതൽ ഇതുസംബന്ധിച്ച് നിയമം പ്രാബല്യത്തിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത് 

 

പുതിതായി നിർമിക്കുന്ന വീടുകൾ, ജോലിസ്ഥലങ്ങൾ, സൂപ്പർമാർക്കറ്റുകൾ, പുതുക്കിപ്പണിയുന്ന കെട്ടിടങ്ങൾ എന്നിവയ്ക്കെല്ലാം പുതിയ നിർദേശം ബാധകമാകും. 2030ൽ പെട്രോൾ, ഡീസൽ കാറുകൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ നീക്കം.

 

പ്രമുഖ വാഹന നിർമാതാക്കൾ പലരും സമ്പൂർണമായി ഇലക്ട്രിക് വാഹന നിർമാണത്തിലേക്കു മാറുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കാർ ചാർജിങ്ങ് യൂണിറ്റുകൾ വർധിപ്പിക്കാനുള്ള സർക്കാരിന്റെ പദ്ധതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com