മാത്യു പാറ്റാനിയുടെ സംസ്കാരം വ്യാഴാഴ്ച

mathew-funeral
SHARE

കൊളോണ്‍ ∙ കഴിഞ്ഞ ദിവസം കൊളോണില്‍ അന്തരിച്ച ജര്‍മനിയിലെ ആദ്യകാല മലയാളിയും മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്ന കുറവിലങ്ങാട് സ്വദേശി മാത്യു പാറ്റാനി (അപ്പച്ചന്‍ 77) യുടെ സംസ്കാര കര്‍മ്മങ്ങള്‍ നവംബര്‍ 25 ന് വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് കൊളോണ്‍ ബഹ്ഹൈമിലെ സെന്റ് തെരേസിയായില്‍ നടക്കുന്ന ദിവ്യബലിയോടെ ആരംഭിക്കും. തുടര്‍ന്ന് കൊളോണ്‍ ഹോള്‍വൈഡെ ബുര്‍ഗ്വീസന്‍ സ്ട്രാസെയിലെ സെമിത്തേരിയില്‍. കൊറോണ നിയന്ത്രണ നടപടികള്‍ക്ക് വിധേയമാവും ചടങ്ങുകള്‍ നടക്കുക.

പരേതന്റെ ആത്മശാന്തിയ്ക്കായുള്ള ദിവ്യബലിയുടെയും സിമിത്തേരി കര്‍മ്മങ്ങളുടെയും ലൈവ് ട്രീമിംഗ് ഉണ്ടായിരിയ്ക്കും. ആദ്യം പള്ളിയിലെ ചടങ്ങുകളുടെ ലൈവും തുടര്‍ന്ന് സെമിത്തേരിയിലെ കര്‍മ്മങ്ങളുടെ ലൈവും നടത്തുന്നത് രണ്ടു ലിങ്കുകള്‍ വഴിയായിരിയ്ക്കും. അതുകൊണ്ട് രണ്ടു ലിങ്കും ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുന്നു. 

ഭാര്യ ത്രേസ്യാമ്മ (കുഞ്ഞമ്മ) മണിമല, കടയനിക്കാട് നേര്യംപറമ്പില്‍ കുടുംബാംഗം. മക്കള്‍: റോബി, ജോ. മരുമക്കള്‍: ഉള്‍റിക്കെ, ഉസബെല്‍. കൊച്ചുമക്കള്‍: ലെന്നി, റാണി. കഴിഞ്ഞ ശനിയാഴ്ച സുഹൃത്തുക്കള്‍ക്ക് അന്ത്യാജ്ഞലിയര്‍പ്പിക്കാന്‍ മാത്യുവിന്റെ കുടുംബം അവസരം ഒരുക്കിയിരുന്നു.

ലെവര്‍കുസനിലെ ബയര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ജോലിയില്‍ നിന്നും വിരമിച്ച മാത്യു വിശ്രമ ജീവിതത്തിലായിരുന്നു. ഇന്ത്യന്‍ വോളിബോള്‍ ക്ലബ് പ്രസിഡന്റ്, കൊളോണ്‍ ഇന്ത്യൻ ഇടവക, ഹോള്‍വൈഡെ സെന്റ് ചാവറ കുടുംബ യൂണിറ്റ് പ്രസിഡന്റ്, കൊളോണ്‍ കേരള സമാജത്തിന്റെ ആദ്യകാലം മുതലുള്ള അംഗം, മികച്ച സ്പോര്‍ട്സ് സംഘാടകന്‍, ഗായകന്‍, സാംസ്കാരിക, സാമുദായിക, ജീവകാരുണ്യ പ്രവര്‍ത്തകന്‍, കാര്‍ണിവാലിസ്റ്റ് തുടങ്ങിയ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന മാത്യു പാറ്റാനിയുടെ അപ്രതീക്ഷിത വേര്‍പാട് കൊളോണ്‍ മലയാളികളെ ദുഃഖത്തിലാഴ്ത്തി. 

മാത്യുവിന്റെ അകാല വേര്‍പാടില്‍ കൊളോണിലെ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. എട്ട് സഹോദരങ്ങളുണ്ട് പരേതന്. മാത്യുവിന്റെ  മാതാവ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 17 നാണ് മരിച്ചത്.

Links

Holy Mass@ St.Theresia Church 25.11.2021, 10.00 AM

https://youtu.be/7Agb4SqTz8

Funeral Ceremony @ Friedhof 12:00 AM

https://youtu.be/uIb3Ea7e7w

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA