ADVERTISEMENT

സണ്ടർലാൻഡ് ∙ മലയാളി അസോസിയേഷൻ സണ്ടർലാൻഡിന്റെ പത്താം വാർഷികം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. മലയാളി അസോസിയേഷൻ സണ്ടർലാൻഡ് പ്രസിഡന്റ് റെയ്മണ്ട് മുണ്ടാക്കാട്ടിന്റെ അധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങിൽ മാസ് ഗായികയായ ഫിയോണ മനോജ് ആലപിച്ച ഭകതിഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. യുക്‌മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുത്ത് മാസ് ആഘോഷങ്ങൾ നിലവിളക്ക് തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു.

mass-10-anniversary5

 

mass-10-anniversarymass-10-anniversary

യുക്മ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് നഴ്സസ് ഫോറം  പ്രതിനിധിയും മാസ്  വൈസ് പ്രസിഡന്റുമായ ബൈജു ഫ്രാൻസീസ് സ്വാഗതം ആശംസിച്ചു. മാസ് സെക്രട്ടറി സുജിത് തങ്കച്ചനും മാസ് സണ്ടർലാൻഡ് ആങ്കറുമായ മേഴ്‌സി റോജനും ചേർന്ന് നൂറുകണക്കിന് വരുന്ന മലയാളി അസോസിയേഷൻ കുടുംബങ്ങളെ മണിക്കൂറുകളോളം നീണ്ടുനിന്ന ആഘോഷ പരിപാടികളുടെ സ്റ്റേജ് നിയന്ത്രിച്ചു. യുകെയിലെ ബോളിവുഡ് ഡാൻസ് ട്രൂപ്പായ ദേശി നാച് ഡാൻസ് ടീമും പിന്നണി ഗായികയായ ഡെൽസി നൈനാനും ടിവി റിയാലിറ്റി ഷോ താരമായ സോമുവും ചേർന്ന് ആലപിച്ച ഗാനമേള മലയാളി ഹൃദയങ്ങളെ ഇളക്കിമറിച്ചു. ബീറ്റ്‌സ് യുകെ ഡിജിറ്റൽ വേൾഡ് ശബ്ദവും വെളിച്ചവും നൽകി ആഘോഷങ്ങൾക്ക് ശക്തിപകർന്നു.

mass-10-anniversary1

 

mass-10-anniversary3

കഴിഞ്ഞ പത്തു വർഷകാലം മാസ് സംഘടനയെ നയിച്ച പ്രസിഡന്റുമാരെയും, സെക്രട്ടറിമാരെയും മാസ് എന്ന സംഘടനക്ക് സണ്ടർലാൻഡിൽ ജന്മം കൊടുത്ത ഫൗണ്ടേഷൻ അംഗങ്ങളെയും  മുഖ്യാതിഥി പൊന്നാട അണിയിച്ചുകൊണ്ട് ആദരിക്കുകയും അവർക്ക് സംഘടനക്ക് വേണ്ടി മോമെൻ്റാേ കൊടുക്കുകയും ചെയ്തു. മാസ് സംഘടനയുടെ അഭിമാനമായി GCSC, A  LEVEL  പരീക്ഷകളിൽ ഉന്നത വിജയം വാങ്ങിയ കുട്ടികൾക്ക് സണ്ടർലാൻഡ് റോയൽ ഹോസ്‌പിറ്റൽ ഡോക്ടർ നിധിൻ പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു.

 

കേരളാ ജലവകുപ്പ് മന്ത്രിയും ഇടുക്കി എംഎൽഎയുമായ റോഷി അഗസ്റ്റിൻ, ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള തുടങ്ങിയ പ്രമുഖ വ്യക്തികൾ ഓൺലൈൻ വഴി മലയാളി അസോസിയേഷൻ കുടുംബങ്ങൾക്ക് ആശംസകൾ അറിയിച്ചു. മാസ് ട്രഷർ സ്മിതാ ജെയിംസ് പരിപാടിയിൽ നന്ദി പ്രകാശിപ്പിച്ചു. നവംബർ ഇരുപതിന്‌ കൃത്യം നാലുമണിക്ക് തുടങ്ങിയ ആഘോഷപരിപാടികൾ രാത്രി പത്തിന് അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com