ADVERTISEMENT

ബര്‍ലിന്‍ ∙  ക്രിസ്മസ് കാലം ആഘോഷകരമാക്കാനും ഉണ്ണിയേശുവിന്റെ പിറവിതിരുനാള്‍ ഓര്‍മയില്‍ പുതുക്കാനും ഒരുക്കിയ കുമ്പിള്‍ ക്രിയേഷന്‍സിന്റെ ഇക്കൊല്ലത്തെ ക്രിസ്മസ് ഗാനം റിലീസിങ്ങിനൊരുങ്ങുന്നു.

അന്നാപ്പെസഹാതിരുനാളില്‍ കര്‍ത്താവരുളിയ കല്‍പ്പനപോല്‍  എന്ന പ്രശസ്ത ദിവ്യബലി പ്രാരംഭ  ഗാനം രചിച്ച ഫാ.ജി.ടി. ഊന്നുകല്ലില്‍ എഴുതിയ വരികള്‍ക്ക്, ഹാര്‍മോണിസ്ററും സംഗീതജ്ഞനുമായ കെപിഎസി ജോണ്‍സണ്‍ മാസ്ററര്‍ ഈണം നല്‍കി അതുല്യ ഗായകന്‍ കെസ്റ്ററാണ് ഗാനം അലപിച്ചിരിക്കുന്നത്. ഭക്തിയും അഭിഷേകവും നിറഞ്ഞ ഗാനം ക്രിസ്മസ് സമ്മാനമായി ഡിസംബര്‍ ഒന്നിന് ബുധനാഴ്ച ജര്‍മന്‍ സമയം 12 മണിക്ക് കുമ്പിള്‍ ക്രിയേഷന്‍സ് യൂട്യൂബ് ചാനലിലൂടെ ജനഹൃയങ്ങളിലെത്തും. 

വ്യത്യസ്തരചനയും വേറിട്ട സംഗീതവും അനുപമമായ ആലാപനവും കൊണ്ട് ഏറെ പുതുമ നിറഞ്ഞ ഈ ഗാനം ആസ്വദിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു. 

https://www.youtube.com/c/KUMPILCREATIONS/videos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com