ADVERTISEMENT

ഡബ്ലിൻ ∙ സിറോ മലബാർ കാത്തലിക് ചർച്ച് ഓൾ അയർലൻഡ് മാതൃവേദിയുടെ ഉദ്ഘാടനം- 'സാൽവേ റെജീന' ഡിസംബര്‍ 7 ചൊവ്വാഴ്ച  നടക്കും. 

വൈകിട്ട് 6. 45 നു സൂം മീറ്റിങ്ങിലൂടെ നടക്കുന്ന പരിപാടിയിൽ സിറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള  അപ്പസ്തോലിക് വിസിറ്റേറ്റർ  ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത്  അയർലൻഡ് നാഷണൽ മാതൃവേദിയുടെ പ്രവർത്തനങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. 

 

അയർലൻഡ് സിറോ മലബാർ നാഷനൽ കോഓർഡിനേറ്റർ  റവ. ഡോ. ക്ലമന്റ്  പാടത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. മാതൃവേദി നാഷനൽ  ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങര ആമുഖ പ്രഭാഷണം നടത്തും . ഇന്റർനാഷനല്‍ സിറോ മലബാര്‍ മാതൃവേദിയുടെ  ഡയറക്ടർ ഫാ. വിൽസൺ  എലുവത്തിങ്ങല്‍ കൂനന്‍, പ്രസിഡന്റ് ഡോ. കെ. വി. റീത്താമ്മ  എന്നിവർ ആശംസകൾ അറിയിക്കും. യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേഷൻ ജനറല്‍ കോർഡിനേറ്റർ റവ. ഡോ. ബാബു പാണാറ്റുപറമ്പിൽ, എസ്.എം.വൈ.എം.  യൂറോപ്പ് ഡയറക്ടർ റവ. ഡോ. ബിനോജ് മുളവരിക്കല്‍  എന്നിവരും ചടങ്ങിൽ സംബന്ധിക്കും.

 

സിറോ മലബാർ സഭയിലെ വിവാഹിതരായ സ്തീകളുടെ സംഘടനയാണ് മാതൃവേദി.മാതൃവേദി അയർലൻഡിലെ വിശുദ്ധ  കുർബാന നടക്കുന്ന എല്ലാ സെന്ററുകളിലും പ്രവർത്തിച്ചുവരുന്നു. കുടുംബത്തിലും സഭയിലും ക്രിയാത്മക മാറ്റങ്ങള്‍ വരുത്തുന്നതില്‍ നിർണ്ണായക പങ്കുള്ള സ്ത്രീകളുടെ സംഘടന സിറോ മലബാർ ഫാമിലി അപ്പസ്തോലേറ്റിന്റെ കീഴിലാണു പ്രവർത്തിക്കുന്നത്. 

 

അയർലൻഡിലെ എല്ലാ മാതൃവേദി യൂണിറ്റ് അംഗങ്ങളും ആദ്യമായി  ഒരുമിക്കുന്ന ഈ സമ്മേളനത്തിനായുള്ള  ഒരുക്കങ്ങൾ അയർലൻഡ്  നാഷനൽ മാതൃവേദി അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

 

മാതൃവേദി അയർലൻഡ് നാഷനൽ അഡ്ഹോക് കമ്മറ്റി - പ്രസിഡന്റ് ഡോ. ഷേർലി ജോർജ്ജ് (താലാ, ഡബ്ലിൻ ), വൈസ് പ്രസിഡന്റ്, ലിഷ രാജീവ് (ബെൽഫാസ്റ്റ്, നോർത്തേൺ അയർലൻഡ്), സെക്രട്ടറി രാജി ഡൊമിനിക്  (ലൂക്കൻ, ഡബ്ലിൻ ), പി.ആര്‍.ഒ അഞ്ചു ജോമോന്‍ (ബ്രേ, ഡബ്ലിൻ), ട്രഷ്രറർ & ജോയിന്റ് സെക്രട്ടറി സ്വീറ്റി മിലന്‍ (ബ്ലാഞ്ചാർഡ്ശ്ടൗൺ, ഡബ്ലിൻ) , മധ്യസ്ഥ പ്രാർഥന കോർഡിനേറ്റർ ലഞ്ചു ജോസഫ് (സ്ലൈഗോ), ഫാമിലി  അപ്പോസ്തലേറ്റ് സെക്രട്ടറി അൽഫോൻസാ ബിനു  (ബ്ലാഞ്ചാർഡ്ശ്ടൗൺ, ഡബ്ലിൻ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com