ADVERTISEMENT

ലണ്ടൻ∙ സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ലണ്ടൻ മേഖലാ ബൈബിൾ കൺവൻഷൻ ഡിസം.4ന്. ലോകരക്ഷകന്റെ പിറവിത്തിരുന്നാളിന് ആമുഖമായുള്ള നോമ്പാചരണ വേളയിൽ നവീകരണത്തിനും അനുഗ്രഹ കൃപാവർഷങ്ങൾക്കും ലണ്ടൻ കൺവൻഷൻ വേദിയാവും.    

 

പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവൻഷനിൽ തുടർന്ന് ആഘോഷമായ സമൂഹ ദിവ്യബലിയും തിരുവചന ശുശ്രുഷകളും, ആരാധനയും, അനുഭവ സാക്ഷ്യങ്ങളും, കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

 

വ്യക്തിപരമായ സന്ദേഹങ്ങൾ പങ്കുവെക്കുവാനായി കൗൺസിലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.  ശനിയാഴ്ച രാവിലെ 10:00 മണിക്കാരംഭിക്കുന്ന കൺവൻഷൻ വൈകിട്ടു നാലിനു സമാപിക്കും. കുട്ടികൾക്കായി ശുശ്രുഷകളും ക്രമീകരിച്ചിട്ടുണ്ട്.

 

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ പ്രമുഖ ധ്യാന-വചന ശുശ്രുഷകരായ ഫാ.ടോമി അടാട്ട്, സിസ്റ്റർ ആൻ മരിയ, ഫാ.ജോസഫ് മുക്കാട്ട് എന്നിവർ കൺവൻഷൻ ശുശ്രുഷകൾ നയിക്കും.

 

ഏവരെയും കൺവെൻഷനിലേക്കു സസ്നേഹം സ്വാഗതം ചെയ്യുന്നതായി  സംഘാടക സമിതിക്കുവേണ്ടി ലണ്ടൻ റീജണൽ കോർഡിനേറ്റർ മനോജ് തയ്യിൽ, ഡോൺബി ജോൺ എന്നിവർ  അറിയിച്ചു.

 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

മനോജ് തയ്യിൽ:07848808550

ഡോൺബി ജോൺ:07921824640

 

കൺവൻഷൻ വേദിയുടെ വിലാസം:-

Castle Green Community Centre​

Gale Street, Dagenham, RM9 4UN

(Large free parking facility available)

 

Nearest Tube Station: Becontree(District Line)- Just 5 minute's walk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com