ADVERTISEMENT

സ്റ്റോക്ക് ഓൺ ട്രെൻറ്റ് ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ഈ വർഷം (2021 -2022) ഇടവക വർഷമായി  ആചരിക്കും. ഇടവക വർഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്റ്റോക്ക് ഓൺ ട്രെൻറ്റ് ഔർ ലേഡി ഓഫ് ഹെൽപ് പെർപെച്വൽ മിഷനിലെ സെന്റ് ജോസഫ് ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. വികാരി ജനറൽ മാരായ റെവ. ഫാ. ജിനോ അരീക്കാട്ട് എം. സി. ബി .എസ്.,റവ. ഫാ. ജോർജ് ചേലക്കൽ, റെവ ഫാ. ഹാൻസ് പുതിയാ കുളങ്ങര, റെവ.ഫാ. ടോമി അടാട്ട്, റെവ. ഫാ. ജോർജ് എട്ടുപറ, രൂപതയുടെ വിവിധ ഇടവകകൾ,മിഷനുകൾ , എന്നിവിടങ്ങളിൽ നിന്നുള്ള വൈദികർ സന്യസ്തർ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

 

അടുത്ത ഒരു വർഷക്കാലം രൂപതയിൽ കൂടുതൽ ഇടവകകൾ ഉണ്ടാകുവാനും ,ഇടവക കേന്ദ്രീകൃതമായ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുവാനും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും, വികാരി ജെനെറൽ ഫാ. ജിനോ അരീക്കാട്ട് എം. സി. ബി എസ്, രൂപതാ ചാൻസിലർ റെവ. ഡോ .മാത്യു പിണക്കാട്ട്  എന്നിവരുടെ നേതൃത്വത്തിൽ  എല്ലാ റീജിയനുകളിൽ നിന്നും രണ്ട് അല്മായ പ്രതിനിധികളും ഓരോ വൈദികരും ഉൾപ്പടെ ഇരുപത്തി ഏഴ് അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ രൂപതയിലെ ഓരോ ഇടവക കളിലും, മിഷനുകളിലും, റീജിയൺ , രൂപത തലങ്ങളിലും ഇടവക വർഷത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com