ADVERTISEMENT

മെയ്ഡ്സ്റ്റൺ ∙ കെന്റിലെ മെയ്ഡ്സ്റ്റണിൽ  ഓൾ യുകെ ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് ഞായറാഴ്ച. മെയ്ഡ്സ്റ്റണിലെ ഒരുപറ്റം യൂവാക്കൾ ചേർന്നാണ് വ്യത്യസ്തമായ ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഏറെ സവിശേഷതകൾ നിറഞ്ഞ ഓൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റാണ് (ഇന്റർ മീഡിയേറ്റ് കാറ്റഗറിയിൽ ) ഇവർ സംഘടിപ്പിക്കുന്നത്. .

uk-badminton

യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധി ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. പത്തൊമ്പതാം തീയതി ഞായറാഴ്ച മെയ്ഡ്സ്‌റ്റൺ മോറ്റ് ലെഷർ സെന്ററിലാണ് ടൂർണമെന്റ്. ആകർഷകങ്ങായ സമ്മമാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം -401 പൗണ്ട് + 2 ട്രോഫികൾ, രണ്ടാം സമ്മാനം -201 പൗണ്ട് +2 ട്രോഫികൾ,  മൂന്നാം സമ്മാനം -101 പൗണ്ട് +2 ട്രോഫികൾ,  നാലാം സമ്മാനം -51 പൗണ്ട് +2 ട്രോഫികൾ. 

 5,6,7,8 സ്ഥാനക്കാർക്ക് £31 +2 മെഡലുകൾ എന്നിവ നൽകും. നാളെയുടെ ഭാവി താരങ്ങളെ ഉയർത്തികൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ പതിനാറ് വയസ്സിനു താഴെയുള്ള  പ്ലയേഴ്‌സിന് ഫ്രീ എൻട്രിയും പ്രത്യേകം പൂളും  ഉണ്ടായിരിക്കുന്നതാണ്. കൂടാതെ റജിസ്റ്റർ ചെയ്യുന്ന എല്ലാ കളിക്കാർക്കും ഉച്ചഭക്ഷണം സൗജന്യമായി നൽകാൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

 

മത്സരത്തിൽ പങ്കെടുക്കുന്നതിനായുള്ള റജിസ്ട്രേഷൻ ഫീസ് - £30 ആണ്. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയാണ് മൽസരങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com