ADVERTISEMENT

ബർമിങ്ങാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ വുമൻസ് ഫോറത്തിന്റെ മൂന്നാമത് വാർഷിക സമ്മേളനം ഡിസംബർ നാലാം തിയതി ശനിയാഴ്ച  വെർച്വൽ ആയി നടക്കും. പരിശുദ്ധ കന്യാമറിയത്തെ വിശേഷിപ്പിക്കുന്ന ‘റ്റോട്ട പുൽക്രാ’ എന്ന പേരിലാണ് വാർഷിക സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. രൂപതയിലെ മുഴുവൻ വനിതകളും അംഗങ്ങളായ സംഘടന വിവിധ ഇടവകകളിലും മിഷനുകളിലും വളരെ കാര്യക്ഷമമായ രീതിയിൽ ഉള്ള പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 

 

ശനിയാഴ്ച വൈകിട്ട് ആറു മുതൽ എട്ടര വരെ വെർച്വൽ ആയി വുമൻസ് ഫോറം രൂപതാ പ്രസിഡന്റ് ജോളി മാത്യുവിന്റെ അധ്യക്ഷതയിൽ നടക്കുന്ന വാർഷിക സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും. തുടർന്ന് വുമൻസ് ഫോറത്തിന്റെ സുവനീറും അദ്ദേഹം പ്രകാശനം ചെയ്യും. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും. രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ.ആന്റണി ചുണ്ടെലിക്കാട്ട്, വുമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റെവ. ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ ആശംസകൾ അർപ്പിക്കും.

 

അടുത്ത പ്രവർത്തന വർഷത്തേക്കായി തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഡോ. ഷിൻസി മാത്യു സംസാരിക്കും. തുടർന്ന് പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് ഹാൻഡ് ഓവർ സെറിമണിയും നടക്കും. എട്ടു റീജിയനുകളിൽ നിന്നുള്ള കൾച്ചറൽ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.      വുമൻസ് ഫോറം ഡയറക്ടർ സി. കുസുമം എസ്. എച്ച് സ്വാഗതവും വൈസ് പ്രസിഡന്റ് സോണിയ ജോണി നന്ദിയും അർപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com