ADVERTISEMENT

ലണ്ടൻ∙ വിശുദ്ധ യൗസേപ്പിതാവിനെ  സാർവത്രിക സഭയുടെ പേട്രൺ ആയി പ്രഖ്യാപിച്ചതിന്റെ 150–ാം വാർഷികത്തോടനുബന്ധിച്ച് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച സെന്റ് ജോസഫ് ഇയറിന്റെ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ തല  സമാപനത്തോടനുബന്ധിച്ചു ബ്രിട്ടനിലെ വിശുദ്ധ യൗസേഫ് പിതാവിന്റെ   നാമധേയത്തിലുള്ള ചരിത്ര പ്രസിദ്ധമായ ഫാൻബൊറോ ആബിയിലേക്കു തീർഥാടനം സംഘടി പ്പിച്ചിരിക്കുന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ഡിസംബർ 4 ശനിയാഴ്ച മൂന്നിനു നടക്കുന്ന  തീർഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂൺഷിയോ  ആർച്ച്‌  ബിഷപ് മാർ ക്ലൗഡിയോ  ഗുജരോത്തി  മുഖ്യാതിഥി  ആയി  പങ്കെടുക്കും .

 

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽ   രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , വികാരി ജനറൽമാരായ റെവ.ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ് , ഫാ. സജിമോൻ മലയിൽ പുത്തൻപുര ,റെവ. ഫാ. ജോർജ് ചേലക്കൽ , രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുള്ള വൈദികർ എന്നിവരും സഹകാർമ്മികരാകും ,സ്ഥല പരിമിതികൾ മൂലം  മുൻകൂട്ടി റജിസ്റ്റർ ചെയ്ത നൂറു പേർക്കാണ് പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ഉള്ളതെന്നും , പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായും, വികാരി ജനറൽ ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com