ADVERTISEMENT

ബർമിങ്ങാം ∙ ബർമിങ്ങാമിലെയും പരിസരപ്രദേശങ്ങളിലുമുള്ള ഓർത്തഡോക്സ്‌ വിശാസികളുടെ ചിരകാല അഭിലാഷമായ സ്വന്തമായ ദേവാലയം എന്ന ആഗ്രഹം സഫലമായതിന്റെ പൂർത്തീകരണം എന്ന നിലക്കുള്ള പവിത്രമായ മൂറോൻ കൂദാശ ഡിസംബർ 10, 11 തിയതികളിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടക്കുന്നു. കൂദാശ ചടങ്ങുകൾക്ക് ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്തയും യുകെ–യൂറോപ്പ്–ആഫ്രിക്ക ഭദ്രാസനാധിപനുമായ ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മുഖ്യ കാർമ്മികത്വം വഹിക്കും.

st-stephens-ioc-birmingham-2

ഡിസംബർ 10 വെള്ളിയാഴ്ച വൈകിട്ട് ആറിന് സന്ധ്യാനമസ്കാരവും ഏഴിന് മൂറോൻ കൂദാശയുടെ ഒന്നാം ഘട്ടം, 8.30ന് ഭക്ഷണം. ഡിസംബർ 11ന് രാവിലെ 7.30ന് പ്രഭാതനമസ്കാരം, മൂറോൻ കൂദാശയുടെ രണ്ടാം ഘട്ട ശുശ്രുഷയും വിശുദ്ധ കുർബാനയും ആശിർവാദവും പൊതുസമ്മേളനവും നടക്കും. തുടർന്ന് ഉച്ചഭക്ഷണത്തോടെ ചടങ്ങുകൾ സമാപിക്കും. 

യുകെയിലെ വിവിധ ഇടവകകളിൽ നിന്ന്  വൈദീകരും വിശാസികളും കൂദാശയിൽ പങ്കെടുക്കുമെന്നു ഇടവക വികാരി ഫാ എൽദോ വർഗീസ് അറിയിച്ചു. മൂറോൻ കൂദാശയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി വിവിധ സബ്‌കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. ഫാ .മാത്യൂസ് കുര്യാക്കോസ് ഇടവക വികാരിയും രാജൻ വർഗീസ് ട്രസ്റ്റിയും ജെയ്സൺ തോമസ് സെക്രട്ടറിയുമായ ഭരണസമിതിയുടെ കാലഘട്ടത്തിലാണ് സ്വന്തമായ ദേവാലയമെന്ന ആഗ്രഹം യാഥാർഥ്യമായത്.

st-stephens-ioc-birmingham-3

ഇടവക വികാരി ഫാ: എൽദോ വർഗീസ്, ട്രസ്റ്റി രാജൻ വർഗീസ്, സെക്രട്ടറി എബ്രഹാം കുര്യൻ എന്നിവർ വിശുദ്ധ ദേവാലയ പുനർ പ്രതിഷ്ഠ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com