ADVERTISEMENT

ബര്‍ലിന്‍∙ ജർമനിയുടെ ചാന്‍സലറായി അധികാരമേറ്റ ഒലാഫ് ഷോള്‍സിസ് ആദ്യ വിദേശ പര്യടനത്തിന്റെ ഭാഗമായി ഫ്രാന്‍സിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ എലിസി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ എത്തിയാണ് ഷോള്‍സ് സന്ദര്‍ശിച്ചത്.പാരീസിലും ബ്രസ്സല്‍സിലും നടന്ന മാരത്തണ്‍ദിന ചര്‍ച്ചയില്‍, യൂറോപ്യന്‍ യൂണിയനെ ശക്തമാക്കുന്ന വിഷയമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇയു അഭിമുഖീകരിക്കുന്ന അടിയന്തിര പ്രശ്നങ്ങളെ സംബന്ധിച്ച് നേതാക്കളുമായി ഒരു പൊതു തന്ത്രം മെനയാന്‍ ഒലാഫ് ഷോള്‍സ് ലക്ഷ്യമിടുന്നു. ജര്‍മ്മന്‍ ചാന്‍സലറെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയാണിത്.

ഇയുവിലെ 27 അംഗ രാജ്യം റഷ്യന്‍–ഉക്രേനിയന്‍ അതിര്‍ത്തിയില്‍ വർധിച്ചുവരുന്ന പിരിമുറുക്കം, ഇറാന്‍ ആണവകരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍, നോര്‍ഡ് സ്ട്രീം 2 പൈപ്പ്ലൈനിലെ ഭിന്നതകള്‍, ചൈനയുമായുള്ള ബന്ധങ്ങള്‍ എന്നിവയെ അഭിമുഖീകരിക്കുകയാണ്. റൊട്ടേഷന്‍ ബേസില്‍ 6 മാസത്തെ കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഫ്രാന്‍സ് തയ്യാറെടുക്കുകയാണ്.

കാലാവസ്ഥ ഫണ്ട് പ്രഖ്യാപിച്ചു

ജർമനിയുടെ പുതിയ ധനമന്ത്രി ക്രിസ്ററ്യാന്‍ ലിന്‍ഡ്നര്‍ കാലാവസ്ഥാ നിക്ഷേപത്തില്‍ കോടിക്കണക്കിന് നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചു.

കാലാവസ്ഥാവ്യതിയാനത്തില്‍ 60 ബില്യണ്‍ യൂറോ ഇടക്കാലാശ്വാസമായി പ്രഖ്യാപിച്ചുകൊണ്ടാണ് മന്ത്രി ലിന്‍ഡ്നര്‍ ധനമന്ത്രിയായി അരങ്ങേറ്റം കുറിച്ചത്. കാലാവസ്ഥാ നയങ്ങളില്‍ 60 ബില്യണ്‍ യൂറോ (ഏകദേശം 68 ബില്യണ്‍ ഡോളര്‍) അധികമായി നിക്ഷേപിക്കാനുള്ള പദ്ധതിയാണ് ലിന്‍ഡ്നര്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. 2021ല്‍ സര്‍ക്കാര്‍ കടമെടുത്ത, ഉപയോഗിക്കാത്ത കടത്തില്‍ നിന്നാണ് ധനസഹായം കണ്ടെത്തിയത്, അനുബന്ധ ബജറ്റിന്റെ ഭാഗമായി തിങ്കളാഴ്ച പാര്‍ലമെന്റില്‍ പാസാക്കിനാണ് തീരുമാനം.

വിദേശകാര്യമന്ത്രി വാഴ്സോയില്‍

ജർമനിയുടെ പുതിയ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക്, പോളണ്ട് സന്ദര്‍ശനം നടത്തി,പോളണ്ട്–ബെലാറസ് അതിര്‍ത്തിയും നിയമവാഴ്ചയെക്കുറിച്ചുള്ള പ്രശ്നങ്ങളും വാര്‍സോയിലെത്തിയ മന്ത്രിയുടെ ഉദ്ഘാടന സന്ദര്‍ശന വേളയില്‍ ചര്‍ച്ച ചെയ്തു. ദിവസങ്ങള്‍ മാത്രം ആ പദവി വഹിച്ചിട്ടുള്ള ഗ്രീന്‍ പാര്‍ട്ടി മന്ത്രി വ്യാഴാഴ്ച പാരിസ്, ബ്രസല്‍സ് സന്ദര്‍ശനത്തോടെയാണ് തന്റെ യാത്ര ആരംഭിച്ചത്. വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ ബെയര്‍ബോക്കിന്റെ ആദ്യ വിദേശയാത്രയിലെ മൂന്നാമത്തെ സ്റേറാപ്പായിരുന്നു വാഴ്സോ.

English Summary : Macron welcomes Scholz as France-Germany seek common ground after Merkel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com