ADVERTISEMENT

ഡബ്ലിൻ ∙ അയർലണ്ടിലെ കൊച്ചുഗായകൻ ആദിൽ അൻസാറും കൂട്ടുകാരും ചേർന്നൊരുക്കിയ ക്രിസ്മസ് കരോൾ ഗാനം ‘പൊൻ താരകിരണം’ പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ തന്റെ സമൂഹ മാധ്യമപേജിലൂടെ റിലീസ് ചെയ്തു.

ആദിൽ അൻസാറിന്റെ മനോഹരമായ ശബ്ദത്തിൽ പിറന്ന ഈ ഗാനത്തിന്റെ ഹൃദയസ്പർശിയായ  വരികൾ എഴുതിയിരിക്കുന്നത് സാം പ്ലാവൂരാണ്. ഈണം പകർന്നിരിക്കുന്നത് പവിത്രൻ ആമച്ചൽ. ബ്രൈറ്റ് എന്റർടൈൻമെയിൻസ്ന്റെ ബാനറിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ മനോഹര വിഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി. ആദിൽ അൻസാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് “പൊൻ താരകിരണം” റിലീസ് ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com