സിറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 16, 17, 18 തിയതികളിൽ

SMCC-Ireland-seminar
SHARE

ഡബ്ലിൻ ∙ അയർലൻഡ് സിറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ ‘ഒരുക്കം’ 2022 ഫെബ്രുവരി 16, 17,18 തിയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും. യൂറോപ്പിലെ സിറോ മലബാർ അപ്പസ്തോലിക് വിസിറ്റേഷനു കീഴിൽ വരുന്ന രാജ്യങ്ങളിലെ വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ കോഴ്സ് കോവിഡ് നിയന്ത്രണങ്ങൾ മൂലം ഓൺലൈനായാണു നടത്തുക.    

ദിവസവും രാവിലെ ഒൻപതിന് ആരംഭിച്ച് വൈകിട്ട് 5.30ന് അവസാനിക്കുംവിധമാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സിറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.

റജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. റജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഫെബ്രുവരി 13. ഡബ്ലിൻ സിറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് റജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.  

കൂടുതൽ വിവരങ്ങൾക്ക് ഫാ. ക്ലെമന്റ് പാടത്തിപറമ്പിൽ, അയർലൻഡ് സിറോ മലബാർ നാഷവൽ കോർഡിനേറ്റർ:  + 353 89 492 7755,  ഫാ. റോയ് വട്ടക്കാട്ട് : +353 89 459 0705, ജിൻസി ജിജി : +353 87 911 0635, ആൽഫി ബിനു : +353 87 767 8365, ബിജു നടയ്ക്കൽ : +353 87 665 3881.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA