രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ നാളെ

se-sat
SHARE

ലണ്ടൻ ∙ കോവിഡ്, ഒമിക്രോൺ  ഭയാശങ്കകളിൽ രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ വീണ്ടും ഓൺലൈനിൽ നടത്തപ്പെടുന്നു. റവ .ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവൻഷൻ നാളെ (08/01/2022) നടക്കും. സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വൈകിട്ട് 4 നാണ് ആരംഭിക്കുക രാത്രി 8.30 ന് അവസാനിക്കും . 

 കൺവൻഷനിൽ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകൻ റവ ഫാ. സെബാസ്റ്റ്യൻ ക്രിസ്റ്റി, ബർമിങ്ങാം അതിരൂപതയിലെ ഡീക്കൻ  റവ. ഡേവിഡ് പാമെര്‍ എന്നിവർ ഇത്തവണ പങ്കെടുക്കും. കൺവൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ  കിങ്ഡം ടീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക ശുശ്രൂഷയും ക്ലാസുകളും നടക്കുക.

കൺവൻഷൻ യുകെ സമയം വൈകിട്ട് 4 മുതൽ  കുട്ടികളുടെ ശശ്രൂഷയോടെ ആരംഭിക്കും. 5 മണിക്ക് ഇംഗ്ലീഷ് ശുശ്രൂഷയും 6 മുതൽ രാത്രി 8.30 വരെ മലയാളം കൺവൻഷനും നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫെയ്സ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. 8894210945 എന്ന ZOOM പ്രെയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 

ജോൺസൺ ‭+44 7506 810177‬

അനീഷ് ‭07760 254700‬

ബിജുമോൻ മാത്യു ‭07515 368239‬

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA