സമീക്ഷ ഷെഫീൽഡ് ബ്രാഞ്ചിനു പുതിയ നേതൃത്വം

sameeksha-sheffield-ob
SHARE

ലണ്ടൻ∙ സമീക്ഷ ഷെഫീൽഡ് ബ്രാഞ്ചിന്റെ സമ്മേളനം ജനുവരി 2നു ചേർന്നു. സ.ഷാജു സി. ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം  സമീക്ഷ യുകെ നാഷണൽ  സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളിൽ ഉദ്ഘാടനം  നിർവഹിച്ചു. നാഷനൽ കമ്മിറ്റി അംഗം ജോഷി കടലുണ്ടി ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. സമ്മേളനത്തിൽ 2021 -22 കാലഘട്ടത്തിലെ സമഗ്രമായ റിപ്പോർട്ടിങ്ങും, റിപ്പോർട്ടിന് മേലുള്ള ചർച്ചയും നടന്നു. തുടർന്ന്  പുതിയ നേതൃ നിരയെ സമ്മേളനം ഐക്യകണ്ഡേന  തിരഞ്ഞെടുത്തു. എട്ട് അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ബ്രാഞ്ച് സെക്രട്ടറി ആയി സ:ഷാജു സി ബേബിയേയും, പ്രസിഡന്റായി അരുൺ കെ ബാബുവിനെയും  ട്രഷറർ സ്ഥാനത്തേക്ക് സ്റ്റാൻലിയെയും,വൈസ് പ്രസിഡന്റായി സ:ബാബു ഷഹനാസ് ,ജോയിന്റ് സെക്രട്ടറി ആയി സ:ലിജോ എന്നിവരെ യഥാക്രമം തിരഞ്ഞെടുത്തു. 

ജനുവരി 22 നു നടക്കുന്ന സമീക്ഷ ദേശീയ സമ്മേളനത്തിന് യോഗം പൂർണ്ണ പിന്തുണ അറിയിച്ചു.  പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ ചേർന്ന ആദ്യ കമ്മറ്റി ജനുവരി 22 ന് നടക്കുന്ന നാഷണൽ സമ്മേളനത്തിന് മുന്നോടി ആയുള്ള മെംബർഷിപ്പ് ക്യാംപെയിനോട് അനുബന്ധിച്ചു പുതിയ മെംബർമാരെ ചേർക്കുന്നതിനും വരും വർഷങ്ങളിൽ സമീക്ഷയുടെ പ്രവർത്തനം ഷെഫീൽഡ്  ബ്രാഞ്ചിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലേക്ക് കൂടുതൽ വ്യപിപ്പിക്കാനും  തീരുമാനം എടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA