ADVERTISEMENT

ബര്‍ലിന്‍∙ പ്രവാസികള്‍ക്കു മാത്രം കേരള / കേന്ദ്ര സര്‍ക്കാരുകള്‍ ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റീൻ ഏര്‍പ്പെടുത്തിയത് എത്രയും പെട്ടെന്ന് ഒഴിവാക്കണം എന്ന് ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്റ് ജോസഫ് സണ്ണി ആവശ്യപ്പെട്ടു.

ജര്‍മനിയില്‍ നിന്നും യൂറോപ്പില്‍ നിന്നും വരുന്ന പ്രവാസികള്‍ രണ്ടും മൂന്നും ഡോസ് വാക്സീന്‍ എടുത്തവരാണ്. മാത്രമല്ല ജോലിക്കും, മറ്റു യാത്രകള്‍ക്കുമായി പിസിആർ ടെസ്റ്റ് ഒന്നിടവിട്ട ദിവസങ്ങളില്‍ ചെയ്യുന്ന യൂറോപ്പിലെ പ്രവാസികള്‍ നാട്ടിലേക്ക് വരുന്നതിനായി ആയിരക്കണക്കിന് പണം മുടക്കി ആർടിപിസിആർ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് റിപ്പോര്‍ട്ടുമായിട്ടാണ് കേരളത്തില്‍ എത്തുന്നത് . ഇത്തരത്തില്‍ യാത്ര ചെയ്ത് ചുരുങ്ങിയ ദിവസങ്ങളില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ വരുന്ന പ്രവാസികള്‍ക്ക് ഏഴു ദിവസം ക്വാറന്റീന്‍ എടുക്കുക മാനസികമായി ബുദ്ധിമുട്ടിലാക്കും. 

യാതൊരു വിധ നിയന്ത്രണങ്ങളും, മുന്‍ കരുതലുകളും ഇല്ലാതെ ഉദ്ഘാടനങ്ങളും സമ്മേളനങ്ങളും നടത്തി സര്‍ക്കാര്‍ തന്നെ കെറോണ പ്രതിരോധത്തില്‍ നിയമം കാറ്റില്‍ പറത്തി, അലംഭാവം കാണിക്കുബോള്‍ സര്‍വകുറ്റവും പ്രവാസികളില്‍ അടിച്ചേല്‍പ്പിച്ച് അവരോട് പക്ഷപാതം കാണിക്കുന്ന ഈ സര്‍ക്കാരിനെതിരെ പ്രവാസികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം എന്നും ഐഒസി ജർമനി കേരള ചാപ്റ്റർ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com