ADVERTISEMENT

സൂറിക്ക് ∙ ജനുവരി ഒൻപത് എൻആർഐ ദിനം. പ്രവാസികളെ ആദരിക്കേണ്ട ദിവസം. ലോകത്തെമ്പാടുമുള്ള പ്രവാസികൾ സ്വന്തം നാടിനെയും ബന്ധുക്കളെയും  ഉപേക്ഷിച്ചു അന്യരാജ്യങ്ങളിൽ അഭയം പ്രാപിച്ചവർ. കഴിഞ്ഞ രണ്ടു വർഷമായി പ്രായമായ  മാതാപിതാക്കളെ ഒരുനോക്ക് കാണുവാൻപോലും കഴിയാത്ത പ്രവാസികൾ ഇപ്പോൾ നാട്ടിലെത്തിയാൽ നേരിടുന്ന പ്രയാസങ്ങൾ പലതാണ്. രണ്ടു വാക്‌സിനേഷൻ  എടുത്ത് ബുസ്റ്റർ ഡോസും എടുത്ത് പിസിഅർ ടെസ്റ്റ് എടുത്തു കോവിഡ് ഇല്ലെന്നു ഉറപ്പുവരുത്തി നാട്ടിലെത്തുന്ന പ്രവാസികളെ കാത്തിരിക്കുന്നത് നാട്ടിലുള്ള ടെസ്റ്റുകൾ മാത്രമല്ല 7 ദിവസത്തെ അടച്ചിടലും കൂടി ആണ്. രണ്ടാഴ്ച മാത്രം അവധി എടുത്തു മാതാപിതാക്കളെ കാണുവാൻ നാട്ടിലെത്തുന്ന ഇവർക്ക്  ഇത്  വലിയ ഒരു തടസ്സം കൂടിയാണ്. പല രാജ്യങ്ങളും കോവിഡിന് ഒത്തു യാത്ര ചെയ്യുമ്പോൾ നമ്മൾ മാറി നിൽക്കുന്നത് ഒട്ടും മാതൃകയല്ലെന്ന് കേളി ഭാരവാഹികൾ അറിയിച്ചു.

അനുചിതമായ ക്വാറന്റീന്  എതിരെ പ്രവാസി സമൂഹത്തോടൊപ്പം കേളി സ്വിറ്റ്സർലാൻഡും  പ്രതികരിക്കുന്നു. സ്വിസ് പ്രവാസികളുടെ  പ്രതിക്ഷേധം ഒരു മെമ്മോറാണ്ടത്തിലൂടെ ഇന്ത്യൻ എംബസി, സംസ്ഥന സർക്കാര്‍, കേന്ദ്ര സർക്കാർ  എന്നിവരെ അറിയിക്കുന്നതാണ്. ഇതിനായി ലോകമെമ്പാടുമുള്ള പ്രവാസികളെയും സംഘടനകളെയും കേളി  ക്ഷണിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com