ADVERTISEMENT

ലണ്ടൻ∙  എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ 70–ാം വാർഷികം ആഘോഷിക്കാൻ ബ്രിട്ടൻ ഒരുക്കങ്ങൾ തുടങ്ങി.  മേയ് അവസാന വാരം നാലുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കാണ് ബ്രിട്ടീഷ് സർക്കാരും ബക്കിങ്ഹാം പാലസും പദ്ധതിയിട്ടിരിക്കുന്നത്. മേയ് അവസാന വാരത്തെ സ്പ്രിംങ് ബാങ്ക് ഹോളിഡേയ്ക്കൊപ്പം മറ്റൊരു സ്പെഷ്യൽ ബാങ്ക് ഹോളിഡേ കൂടി അനുവദിച്ച് ജൂൺ രണ്ടുമുതൽ അഞ്ചുവരെ നാലു ദിവസം നീണ്ട അവധിയാക്കി ആഘോഷം പൊടിപൊടിക്കാനാണ് തീരുമാനം. 

ഫെബ്രുവരി ആറിനാണ് രാജ്ഞിയുടെ കിരീടധാരണത്തിന്റെ 70–ാം വാർഷികം. അന്നുമുതൽ ആരംഭിക്കുന്ന ഒരുവർഷം നീളുന്ന ആഷോഷത്തിന്റെ ഉച്ചസ്ഥായിയാകും മേയ് ആവസാന വാരത്തിൽ. സ്ട്രീറ്റ് പാർട്ടികളും കച്ചേരികളും കായിക മേളകളും തുടങ്ങി എല്ലാരംഗങ്ങളിലും ആഘോഷത്തിന്റെ അലയടികളുണ്ടാകും. എന്നാൽ ഈ ആഘോഷങ്ങളിലൊന്നും രാജ്ഞി നേരിട്ടു പങ്കെടുക്കുന്നതിന്റെ സ്ഥിരീകരണം ഇനിയും ആയിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഏറെ നാളായി രാജ്ഞി എല്ലാ പൊതുപരിപാടികളിൽനിന്നും വിട്ടുനിൽക്കുകയാണ്. ജൂബിലി ആഘോഷത്തിലും ഈ അസാന്നിധ്യം തുടരാനാണ് സാധ്യത. 

English Summary : Plans announced for The Queen's Platinum Jubilee Central

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com