ബ്രിട്ടനിൽ എത്ര കാലമാണ് പ്രസവാനന്തര അവധി? കടമകളും അവകാശങ്ങളും അറിയാം

pregnant-women
SHARE

കൂടുതൽ മെച്ചപ്പെട്ട ജീവിതവും ജീവിത സാഹചര്യവും തേടി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കുടിയേറ്റം ചെയ്യുന്ന മലയാളികളുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, പലപ്പോഴും മറ്റൊരു രാജ്യത്തെത്തിയാൽ അവിടെയുള്ള നിയമങ്ങളും പൗരന്മാരുടെ അവകാശങ്ങളും കൃത്യമായി അറിയണമെന്നില്ല. മലയാളികൾ ഉൾപ്പെടെയുള്ളവർ വലിയ രീതിയിൽ കുടിയേറ്റം നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. അവിടെയുള്ള തൊഴിൽ ‍നിയമസംരക്ഷണത്തിൽ ‍തൊഴിലാളികൾക്ക് നൽകുന്ന പ്രസവകാല അവകാശങ്ങൾ എന്തെല്ലാമാണെന്ന് നിങ്ങൾക്ക് അറിയാമോ? ബ്രിട്ടനിൽ പ്രസവവും പ്രസവാനന്തര അവകാശങ്ങളും സംരക്ഷിക്കപ്പെട്ടിരിക്കുന്നത് സത്രീകൾ തൊഴിലിടങ്ങളിൽ യാതൊരു തരത്തിലുള്ള അവഗണനകളും അനുഭവിക്കരുതെന്ന തത്ത്വത്തിൽ നിന്നുമാണ്, ഈ തത്ത്വത്തിന്റെ ഉടവിടം തന്നെ ഒരു യൂറോപ്യൻ ‍കോടതിവിധിയാണ്. യൂറോപ്യൻ യൂണിയൻ വിധിയെന്ന് പറയുമ്പോൾ ബ്രിക്‌സിറ്റ് എന്തായി എന്ന ഒരു സംശയം സ്വഭാവികം. ബ്രിട്ടീഷ് നിയമങ്ങള്‍ ‘Continues to apply as retained case law unless modified intentionally’ അതായത് നിലവിൽ ‍നിൽക്കുന്നന്ന നിയമങ്ങള്‍ ജഡജ്‌മെന്റുകള്‍ പ്രാദേശിക നിയമത്തില്‍ മാറ്റം വരുത്തി മറ്റ് നിയമനിര്‍മാണം നടത്തുന്നത് വരെ ബ്രിട്ടീഷ് നിയമത്തില്‍ ഇയു നിയമങ്ങള്‍, കോടതി വിധികള്‍ ബാധകമായിരിക്കൂ.

തൊഴിലാളിയ്ക്കു നൽകിയിരിക്കുന്ന നിർവചനം ഒരു സ്ഥാപനത്തിൽ പണിയെടുക്കുന്ന വ്യക്തി എന്നത് മാത്രമാണ്. അതായത് ഒരു സ്ഥാപനത്തിലെ തൊഴിലാളിയുടെ ഗ്രേഡ് അല്ലെങ്കിൽ പദവി എന്നതിനെ ആസ്പദമാക്കിയല്ല തൊഴിലാളി എന്ന പദം നിർവചിച്ചിരിക്കുന്നത് എന്ന് ചുരുക്കം. ഒരു തൊഴിൽ സ്ഥാപനത്തിൽ പണിയെടുക്കുന്ന മാനേജരും ആ സ്ഥാപനത്തിലേതന്നെ ക്ലീനറും തൊഴിലാളി എന്ന പദത്തിന്റെ പരിധിയിലാണ് വരുന്നത്. കുറച്ചുകൂടി വിശദീകരിച്ചാൽ, ഒരു സ്ഥാപനത്തിൽ ‍ജോലിചെയ്യുന്ന മാനേജർ ‍സ്ത്രീയാണെങ്കിൽ അവർക്കു ലഭിക്കുന്ന അവകാശങ്ങളും അതേ സ്ഥാപനത്തിലെ ക്ലീനിംഗ് തൊഴിലിൽ ‍ഏർപ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളിക്കു ലഭിക്കുന്നതും തുല്യ അവകാശമായിരിക്കും.

pregnant-woman-hands-over

ഒരു ബ്രിട്ടീഷ് സ്ത്രീ തൊഴിലാളിക്ക് എപ്പോഴാണ് ഗർഭകാലത്തെയും പ്രസവാനന്തര നിയമസംരക്ഷണവും ലഭിക്കുക? 

1.  ഒരു തൊഴിലാളി താൻ ‍ഗർഭണിയാണ് എന്ന് തന്റെ തൊഴിൽ ദാതാവിനെ അറിയിക്കുക;

2. കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്ന അവധിയുടെ ആഴ്ച (ഇഡബ്യൂസി);

3. ഏത് സമയത്താണ് തൊഴിൽ ‍ അവധിയിൽ  പ്രവേശിക്കാൻ ‍ ആഗ്രഹിക്കുന്നത്.

താന്‍ ഗര്‍ണിയാണ് എന്ന് തൊഴിലാളിയെ അറിയിക്കുക 

തൊഴിലാളി തന്റെ തൊഴിൽ ‍ദാതാവിനെ താൻ ഗർണിയാണെന്ന് അറിയിക്കുക എന്നത് തൊഴിലാളിയുടെ അവകാശങ്ങൾ ‍മൊത്തമായോ ഭാഗികമായോ നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട്. ഇത്തരത്തില്‍ നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ കോടതിയിലൂടെ ചോദ്യം ചെയ്താൽ തൊഴിൽ ദാതാവ് തൊഴിലാളിയുടെ നിയമപരമായ കടമയില്‍ വീഴ്ച വരുത്തിയെന്നും അതുമൂലമാണ് നിയമലംഘനം ഉണ്ടായതെന്നും വാദിക്കാന്‍ സാധ്യതയുണ്ട്. ഏത് സമയത്താണ് തൊഴിലാളി തന്റെ ഗർഭകാല അവധിയിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നതെന്ന് തൊഴിൽ ദാതാവിനെ അറിയിക്കേണ്ടതും തൊഴിലാളിയുടെ നിയമപരമായ ബാധ്യതയാണ്.

കുട്ടിയുടെ ജനനത്തിന് പ്രതീക്ഷിക്കുന്ന ആഴ്ച

ഏതാണ്ട് എല്ലാ തൊഴില്‍ സ്ഥാപനവും മെറ്റേർനിറ്റി സർട്ടിഫിക്കറ്റ് ചോദിക്കാൻ സാധ്യതയുണ്ട്. മെറ്റേർനിറ്റി സർട്ടിഫിക്കറ്റ് എന്നാൽ താൻ ഗർഭിണിയാണെന്നും കുഞ്ഞിന്റെ പ്രതീക്ഷിക്കപ്പെടുന്ന ജനന സമയം ഇന്നതായിരിക്കുമെന്ന് ഒരു മിഡ്‌ വൈഫ് അല്ലെങ്കിൽ ഡോക്ടർ സാക്ഷ്യപ്പെടുത്തി നൽകുന്നതാണ്. ഇത്തരത്തില്‍ മെറ്റേർനിറ്റി സർട്ടിഫിക്കറ്റ് നൽകേണ്ടത് ഡോക്ടറുടെ നിയമപരമായ ഉത്തരവാദിത്തമാണ്.

pregnant-woman

മേൽപ്പറഞ്ഞ ഇഡബ്യൂസി 15–മത് ആഴ്ചയ്ക്ക് മുമ്പ് തന്നെ ഇത്തരത്തിലുള്ള നോട്ടിഫിക്കേഷന്‍ നൽകിയിരിക്കണം, എന്നിരുന്നാലും ഒരു തൊഴിലാളിക്ക് ന്യായമായ കാരണത്താൽ ഇപ്രകാരമുള്ള മുന്നറിയിപ്പ് നൽകാൻ സാധ്യതമല്ലെങ്കിലും നിയമ പരിരക്ഷ ലഭിക്കും. ഉദാ: ഗർഭണിയായ തൊഴിലാളി  ഈ സമയത്ത് ഹോസ്പിറ്റലിലാണെങ്കിൽ, മറ്റെന്തെങ്കിലും അസുഖബാധിതയായി അവധിയില്‍ആണെങ്കിൽ തുടങ്ങിയവ. എന്നിരുന്നാൽ‍ തന്നെയും കഴിയുന്നത്ര വേഗത്തിൽ തൊഴിൽ ദാതാവിന് ഈ അറിയിപ്പ് നൽകാൻ തൊഴിലാളിയ്ക്കും ബാധ്യതയുണ്ട്. ഇത്തരത്തില്‍ മുന്നറിയിപ്പ് നൽകാതിരിക്കാൻ തൊഴിലാളിക്ക് ഉചിതമായ കാരണം ഉണ്ടെങ്കിൽ അത് പരിഗണിക്കപ്പെടും. മാത്രമല്ല, വളരെ പ്രമാദമായ ഒരു കേസിൽ തൊഴിലാളിയുടെ അജ്ഞതകൊണ്ട് നോട്ടിഫിക്കേഷൻ നൽകാതിരുന്നാലും അത് വേണ്ട വിധം തൊഴിലാളിക്ക് തെളിയിക്കാനായാൽ ആനുകൂല്യങ്ങൾക്ക് പരിഗണിക്കപ്പെടും. എന്നിരുന്നാലും മനപ്പൂർവ്വം നോട്ടിഫിക്കേഷൻ നൽകാതിരിക്കുന്നത് സ്വീകാര്യമല്ല. ഇത്തരത്തിൽ നോട്ടിഫിക്കേഷൻ കൈപ്പറ്റിയ തൊഴിൽദാതാവ് എന്നുമുതലാണ് തൊഴിലാളി അവധിയിൽ ‍പ്രവേശിക്കുന്നതെന്ന നോട്ടിഫിക്കേഷനും നൽകിയിരിക്കണം.

24 ആഴ്ചത്തെ ഗർഭാവസ്ഥക്ക് ശേഷം കുട്ടി ജനിക്കുന്നതിനെയാണ് ചൈൽഡ് ബെർത്ത് ആയി ബ്രിട്ടിഷ് നിയമം നിർമിച്ചിരിക്കുന്നത്. ഇതിൽ കുട്ടി ജീവനോടെയോ അല്ലാതയോ എന്നത് പ്രസക്തമല്ല. അതായത് 24 ആഴ്ച ഗർഭിണിയായിരിക്കുകയും അതിനുശേഷം ജീവനോടെയോ അല്ലോതെയോ ഒരു കുട്ടിക്ക് ജന്മംനൽകുകയും ചെയ്യുന്ന ഒരു സ്ത്രീ തൊഴിലാളിക്ക് ബ്രിട്ടിഷ് നിയമം പ്രകാരം എല്ലാവിധ ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കും യോഗ്യതയുണ്ട്.

pregnant-woman

എന്നാൽ ഒരു തൊഴിലാളി മേൽപ്പറഞ്ഞ കാലാവധിക്കുള്ളിൽ, അതായത് 24 ആഴ്ച പൂർത്തീകരിക്കും മുൻപ് പ്രസവിച്ചാൽ, നിയമപമായ പല അവകാശങ്ങൾക്കും നിയന്ത്രണമുണ്ട്. അതായത് പ്രസവാനന്തര അവധി, നിയമപരമായ പ്രസവ സമാനമായ വേതനം മുതലായവ ഇല്ലാതായായി പോവുകയാണ്.

ഇത്തരത്തില്‍ നോട്ടിഫിക്കേഷൻ നൽകാതിരിക്കാൻ തൊഴിലാളിക്ക് ഉചിതമായ കാരണം ഉണ്ടെങ്കിൽ അത് പരിഗണിക്കപ്പെടും. മാത്രമല്ല, വളരെ പ്രമാദമായ ഒരു കേസിൽ തൊഴിലാളിയുടെ അജ്ഞതകൊണ്ട് നോട്ടിഫിക്കേഷൻ നൽകാതിരുന്നാലും അത് വേണ്ട വിധം തൊഴിലാളിക്ക് തെളിയിക്കാനായാൽ ആനുകൂല്യങ്ങൾക്ക് പരിഗണിക്കപ്പെടും. എന്നിരുന്നാലും മനപ്പൂർവ്വം നോട്ടിഫിക്കേഷൻ നൽകാതിരിക്കുന്നത് സ്വീകാര്യമല്ല. ഇത്തരത്തിൽ നോട്ടിഫിക്കേഷൻ കൈപ്പറ്റിയ തൊഴിൽദാതാവ് എന്നുമുതലാണ്  തൊഴിലാളി അവധിയിൽ ‍ പ്രവേശിക്കുന്നതെന്ന നോട്ടിഫിക്കേഷനും നൽകിയിരിക്കണം.

ഒരു തൊഴിലാളിയുടെ പ്രസവാവധി 52 ആഴ്ച വരെ അനുവദിച്ചിരിക്കുന്നു. തൊഴിലാളിയുടെ പ്രസവാവധിയുടെ ആദ്യഭാഗത്തെ ഓർഡിനറി മെറ്റേർനിറ്റി ലീവ് (ഒഎംഎൽ)ആയി കണക്കാക്കപ്പെടുന്നു. ഒഎംഎൽ ആരംഭിക്കുന്നത് താഴെപ്പറയുന്ന വിധത്തിലാണ്:

1. ഒരു തൊഴിൽ ദാതാവിനെ തൊഴിലാളി തന്റെ പ്രസവാവധി ആരംഭിക്കാൻ ആഗ്രഹിച്ച് അറിയിച്ച ദിവസം മുതൽ (ഏത് ദിവസം മുതലാണ് തന്റെ പ്രസവാവധിഎടുക്കുവാൻ ആഗ്രഹിക്കുന്നതെന്ന് തൊഴിൽ ദാതാവിനെ അറിയേക്കണ്ടത് തൊഴിലാളിയുടെ നിയമപരമായ ബാധ്യതയാണ്).

2. തൊഴിലാളി ഗർഭവുമായി ബന്ധപ്പെട്ട രോഗ കാരണത്താല്‍ അവധിയില്‍ ഇരിക്കുകുയും പ്രസ്തുത അവധി ഇഡബ്യൂസിക്ക് നാലാഴ്ച മുമ്പുള്ള ആദ്യ ദിവസം വരെ അവധി തുടരുകയും ചെയ്താല്‍.

3. മേല്‍പറഞ്ഞ ദിവസങ്ങള്‍ (ഒഎംഎൽ) തിയതിക്കു മുമ്പ് കുട്ടി ജനിച്ചാല്‍, കുട്ടി ജനിക്കുന്ന ദിവസത്തിന്റെ അടുത്തദിവസം (from the Following Day)

പ്രസവ അവധിയുടെ രണ്ടാം ഭാഗം

പ്രസവ അവധിയുടെ രണ്ടാം ഭാഗം ആണ് അഡീഷനൽ മെറ്റേർനിറ്റി ലീവ് (എഎംഎൽ). പ്രസവ അനന്തര അവധി 52 ആഴ്ചവരെ എടുക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. 52 ആഴ്ചയില്‍ രണ്ടാഴ്ച നിര്‍ബന്ധിത പ്രസവ അവധിയാണ്. നിർബന്ധിത അവധി കുട്ടി ജനിക്കുന്നുന്നത് മുതല്‍ തുടങ്ങുന്നു. അഡീഷനൽ മെറ്റേർനിറ്റി ലീവ് 26 ആഴ്ച വരെയാണ്.

പ്രസവാവധിയും തൊഴിൽ കരാറും

പ്രസവാവധി എടുക്കുന്ന അവധി കാലയളവില്‍ തൊഴില്‍ കരാറിന്റെ നിയമപരമായ അവസ്ഥ പ്രസവ അവധിയിരിക്കുന്ന തൊഴിലാളിയുടെ അവധി ആബ്സറ്റായി ആയി കണക്കാക്കപ്പെടുന്നില്ല. അതായത് ഒരു തൊഴിലാളി തന്റെ പ്രസവകാല അവധിയില്‍ ഇരിക്കുമ്പോള്‍ തൊഴില്‍ കരാര്‍ അവസാനിക്കുന്നില്ല, മറിച്ച് തൊഴിലാളി കരാർ തുടരുന്നു. ഈ കാലയളവില്‍ തൊഴിലാളി എല്ലാവിധ ആനുകൂല്യങ്ങള്‍ക്കു അവകാശമുണ്ട്. ഈ കാലയളവില്‍ തൊഴിലാളി തൊഴില്‍ നിന്ന് അവധി ആയി കണക്കാക്കപ്പെടുന്നതല്ല. മാത്രമല്ല ഈ കാലയളവില്‍ തൊഴിലാളിയോട് മോശമായോ താൽപര്യമില്ലാതെയോ പെരുമാറിയാല്‍ വിവേചനമായി കണക്കാക്കപ്പെടും. തൊഴിലാളി പ്രസവാവധിയിൽ ഇരുക്കുന്ന സമയത്ത് തൊഴിലാളിക്കോ തൊഴില്‍ ദാതാവിനോ തൊഴില്‍ കരാര്‍ അവസാനിപ്പിക്കണമെങ്കില്‍, കരാര്‍ പ്രകാരമുള്ള നോട്ടീസ് പിരീഡിൽ നോട്ടീസ് നല്‍കി കരാര്‍ അവസാനിപ്പിക്കാം. അവധിയില്‍ ഇരിക്കുന്ന സമയത്ത് തൊഴിലാളി പേ റിവ്യൂ നടത്തിയാലേ, വര്‍ധനവ് താഴെയായല്‍ വര്‍ധനവില്‍ നിന്നും തൊഴിലാളിയെ ഒഴിവാക്കിയാല്‍ അത് വിവേചനമായി കണക്കാക്കപ്പെടൂ.

പ്രസവാവധിയിൽ ഇരിക്കുന്ന സമയത്ത് തൊഴിൽ കരാർ, വാർഷിക അവധിയുമാണ് തൊഴിലാളിക്ക് ലഭിക്കുക. അതായത് തൊഴിലാളി പ്രസവാവധിയിൽ ഇരിക്കുന്ന കാലയളവില്‍ തൊഴിലാളിക്ക് കരാര്‍ പ്രകാരവും നിർബന്ധവുമായും കിട്ടേണ്ട വാർഷിക അവധി പ്രസവാവധിയായി ലഭിക്കേണ്ടതാണ്.

(ഇംഗ്ലണ്ടിൽ നിയമത്തില്‍ ബിരുദവും എംപ്ലോയ്‌മെന്റ് ലോയില്‍ ബിരുദാനന്തര ബിരുദവും നേടിയ ലേഖകന്‍ ക്രിമിനൽ കോടതി ഡ്യൂട്ടി സോളിസിറ്റർ ആയി പ്രാക്റ്റീസ് ചെയ്യുന്നു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA