ADVERTISEMENT

സൂറിക്∙ രണ്ടു തവണ ഇടിമിന്നലേറ്റ ജർമൻകാരിക്ക് 10 ലക്ഷം യൂറോ ലോട്ടറി അടിച്ചു. ഓസ്ട്രിയൻ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് 60 കാരിയെ തേടിയെത്തിയത്. 

10 വർഷം മുൻപായിരുന്നു ആദ്യമായി ബയേൺ സ്വദേശിനിക്കു മിന്നലേറ്റത്‌. രണ്ടു വർഷം മുൻപായിരുന്നു ഒടുവിലത്തേത്. ഓസ്ട്രിയൻ അതിർത്തിയായ ടിറോളിൽ താമസിക്കുന്ന അമ്മയെ സന്ദർശിക്കാൻ പോവുമ്പോൾ പതിവായി ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. അങ്ങനെ കളിച്ച ക്രിസ്മസ് മെഗാ ലോട്ടറിയിലാണ് 45 സംഖ്യകളിൽ ആറെണ്ണം കൃത്യമായി ടിപ്പ് ചെയ്തു ഒന്നാം സമ്മാനത്തിന് അർഹയായത്.  

രണ്ടു തവണയേറ്റ ഇടിമിന്നലിനു പാരിതോഷികമായി ഭാഗ്യദേവത കടാക്ഷിച്ചെന്നാണു സമ്മാനാർഹയുടെ പക്ഷം. നേരത്തെ പെൻഷനിൽ പോയി ജീവിതം ആസ്വദിക്കുമെന്നും ലോട്ടറിയിൽ ഇനിയും ഭാഗ്യം പരീക്ഷിക്കുമെന്നും മിന്നൽ ഭാഗ്യവതി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com