ADVERTISEMENT

ഡബ്ലിൻ∙ അയർലൻഡ് പ്രവാസികൾക്കിടയിലേക്ക് ഇന്ത്യൻ ഫിലിം ആൻഡ് മ്യൂസിക് രംഗത്തെ പ്രഗത്ഭ സംഗീത സംവിധായകരായ 4 മ്യൂസിക്സ് വീണ്ടും എത്തുന്നു. ഒപ്പം, വില്ലൻ, വിജയ് സൂപ്പറും പൗർണമിയും,ബ്രദേഴ്സ് ഡേ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ  സിനിമകൾക്കൊപ്പം മറ്റനവധി ചിത്രങ്ങൾക്കും സംഗീതം ഒരുക്കിയ 4 മ്യൂസിക്സ്,സംഗീത രംഗത്തും അഭിനയ രംഗത്തും തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക്  അവസരമൊരുക്കുന്ന  ഒറിജിനൽ മ്യൂസിക് പ്രൊജക്റ്റ്,"മ്യൂസിക്സ് മഗ് "  സീസൺ 3  യുമായിട്ടാണ് എത്തുന്നത് . 

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ ഉള്ള ഗായകർക്കും, അഭിനയിക്കാൻ താല്പര്യം ഉള്ളവർക്കുമാണ് ഇതിൽ അവസരം ലഭിക്കുന്നത്..2019ൽ അയർലൻഡിൽ വച്ചു  ചെയ്‌ത "മ്യൂസിക് മഗ് "ന്റെ ആദ്യ സീസൻ വലിയ വിജയം ആണ്  നേടിയത്.അയർലൻഡിൽ നിന്നുള്ള 19 പുതിയ ഗായകരെ ആണ് "മ്യൂസിക്സ് മഗ് " ആദ്യ സീസണിലൂടെ സംഗീത രംഗത്തിലേക്ക് ഉയർത്തികൊണ്ട് വന്നത്.വളരെ മികച്ച രീതിയിൽ പുറത്തിറങ്ങിയ ഈ പാട്ടുകൾക്ക് അത്ഭുതകരമായ പ്രതികരണമാണ് ഡിജിറ്റൽ മീഡിയകളിൽ നിന്നും സംഗീത പ്രേമികളിൽ നിന്നും കിട്ടിയത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗായകർക്ക്  4 മ്യൂസിക്സിന്റെ പുതിയ സിനിമയിലും ആൽബങ്ങളിലും പാടാൻ അവസരം ലഭിച്ചു.ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്റെ കീഴിൽ ജിംസൺ ജയിംസ്  ആണ് “മ്യൂസിക് മഗ്” സീസൺ  3 അയർലൻഡിൽ എത്തിക്കുന്നത്. " 

യൂട്യൂബ് റിലീസിനു പുറമെ  സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, ഗാന, സാവൻ  തുടങ്ങി നിരവധി മ്യൂസിക് ആപ്പുകളിലൂടെയും പുറത്തിറങ്ങുന്ന ഗാനങ്ങൾ,  ഗായകർക്കും, അഭിനേതാക്കൾക്കും വേൾഡ് മ്യൂസിക്& ഫിലിം ഇൻഡസ്ട്രിയിലേക്കുള്ള വലിയ അവസരം കൂടിയാണ്. മലയാളത്തിലെ പ്രമുഖരായ ഗാന രചയിതാക്കളും, സംവിധായകരും മ്യൂസിക് മഗ് ന്റെ പാനലിൽ ഉണ്ടെന്നതും  ശ്രദ്ധേയമാണ്. കൂടുതൽ വിവരങ്ങൾക്ക്  ഫോർ മ്യൂസിക്സ്  ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകളോ  www.4musics.in എന്ന വെബ്സൈറ്റോ സന്ദർശിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com