ADVERTISEMENT

മെയ്ഡ്സ്റ്റോൺ ∙ മോഹൻദാസ് കുന്നംചേരിക്ക് കെന്റിലെ മലയാളികൾ ബുധനാഴ്ച യാത്രാമൊഴി നൽകും. എയ്‌ൽസ്‌ഫോർഡ് ഡിറ്റൻ കമ്മ്യൂണിറ്റി ഹാളിൽ ജനുവരി 19 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയാണ് പൊതു ദർശനം. വൈകിട്ട് 5ന് അനുശോചനയോഗം നടക്കും. സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കെടുക്കും. 

കഴിഞ്ഞ ഡിസംബർ 29 ന് രാവിലെ മെയ്ഡ്സ്റ്റോണിലെ താമസസ്ഥലത്തു വച്ച് ഹൃദയാഘാതം മൂലമാണ് മോഹൻദാസ് വിടവാങ്ങിയത്. കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം സംസ്‌കാരം നാട്ടിൽ വച്ച് നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. ഇതേതുടർന്ന് ഫ്യൂണറൽ ഡയറക്ടേഴ്സിന് മൃതദേഹം കൈമാറുകയും നാട്ടിലേക്ക് മ‍ൃതദേഹം എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. മറ്റു തടസങ്ങൾ ഒന്നും ഇല്ലെങ്കിൽ വ്യാഴാഴ്ച തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. 

കഴിഞ്ഞ പതിനഞ്ചു വർഷക്കാലം തങ്ങളോടൊപ്പം നിഴൽ പോലെ ഉണ്ടായിരുന്ന സുഹൃത്തിന്റെ ആകസ്മിക വേർപാടിൽ അതീവദുഃഖിതരാണ്  മെയ്ഡ്സ്റ്റോണിലെ മലയാളികൾ. നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും അന്തിമോപചാരം അർപ്പിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കികൊടുക്കുവാൻ പ്രതിജ്ഞാബദ്ധരായി കെന്റിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി  പ്രവർത്തിക്കുന്നു. 

പൊതുദർശനം നടക്കുന്ന ഹാളിന്റെ വിലാസം:  Ditton Community Centre, Ditton, Aylesford, Kent ME20 6AH

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com