യുക്മ നഴ്‌സസ് ഫോറം അംഗങ്ങൾക്ക് എൻഎച്ച്എസ് ഫെലോഷിപ്പിനു അവസരം

uukma
SHARE

ലണ്ടൻ∙ എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ഐഎൻഎ‍ഡി ഫെലോഷിപ്പിനു യുഎൻഎഫ് അംഗങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ആറു മാസം മുതൽ ഒരു വർഷത്തേക്കാണു ഫെല്ലോഷിപ്പ്. നിങ്ങളുടെ ജോലിയിൽ നിന്നും മാസത്തിൽ 15 മണിക്കൂർ സമയം ഫെലോഷിപ്പിനു വേണ്ടി ലഭിക്കും. UNF ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാനാണ് ഈ സമയം അനുവദിച്ചിരിക്കുന്നത്. നിലവിൽ ബാൻഡ് 5 അല്ലെങ്കിൽ 6 ആയി ജോലി ചെയ്യുന്ന UNF അംഗങ്ങൾ ആയിട്ടുള്ള മലയാളി നഴ്സുമാർക്കാണ് ഈ അസുലഭ അവസരം. 

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25ന് ആയിരിക്കും. അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്റർവ്യൂ ഫെബ്രുവരി - 3 - 4 തീയതികളിലായി നടക്കും. ഫെല്ലോഷിപ്പ് തുടങ്ങുന്നത് 2022 മാർച്ച് ഒന്നിനാണ്. താൽപര്യമുള്ളവർ വിശദ വിവരങ്ങൾക്കും ആപ്ലിക്കേഷൻ ഫോമിനുമായി യുക്മ, യുക്മ നഴ്സസ് ഫോറം (UNF) ഭാരവാഹികളുമായി ബന്ധപ്പെടുക - contact.unf@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA