ADVERTISEMENT

ലണ്ടൻ ∙ ഓൺലൈൻ ബിസിനസ് മേഖലയിലെ രാജാക്കന്മാരായ ആമസോൺ ജനുവരി 19നുശേഷം ബ്രിട്ടനിൽ വീസ ക്രെഡിറ്റ് കാർഡുകൾക്ക് ഏർപ്പെടുത്താനിരുന്ന വിലക്ക് വേണ്ടെന്നുവച്ചു. ഓരോ ക്രയവിക്രയത്തിനുമായി വീസ ഈടാക്കുന്ന അമിതമായ സർവീസ് ചാർജ് മൂലമാണ് ആമസോൺ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. 

എന്നാൽ, സർവീസ് ചാർജിന്റെ കാര്യത്തിൽ ഇരുകമ്പനികളും തമ്മിൽ ചർച്ചയിലൂടെ ധാരണയിലെത്തിയ സാഹചര്യത്തിലാണ് വിലക്കേർപ്പെടുത്താനുള്ള തീരുമാനം തൽകാലത്തേക്ക് മരവിപ്പിച്ചത്.  

പേയ്മെന്റ് രീതി മാറുന്നതിനായി ആമസോൺ, പ്രൈം കസ്റ്റമർമാർക്ക് 20 പൗണ്ടിന്റെയും സാധാരണ കസ്റ്റമേഴ്സിന് 10 പൗണ്ടിന്റെയും പ്രത്യേക വൗച്ചർ ഓഫറുകൾ വരെ നൽകി മുന്നോട്ടു പോകുന്നതിനിടെയാണ് കമ്പനികൾ തമ്മിൽ ധാരണയിലെത്തി തീരുമാനം പിൻവലിക്കുന്നത്. 

English Summary : Amazon halts ban on UK-issued Visa credit cards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com