ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ ക്രൂ എന്ന സ്ഥലത്ത് മലയാളികൾ കുടിയേറിയിട്ട് 15 വർഷത്തിലേറെയായി. ഈ മലയാളി കുടുംബങ്ങളെല്ലാം ഒന്നിക്കേണ്ട ആവശ്യകത മനസ്സിലാക്കി ക്രൂവിലെ മലയാളികൾ മലയാളി അസോസിയേഷൻ ക്രൂ അഥവാ മാക് (MAC) എന്ന സംഘടനയ്ക്ക് രൂപം  നൽകി. കോവിഡ് മഹാമാരി അതിന്റെ മൂർധന്യാവസ്ഥയിൽ അഴിഞ്ഞാടിയതിനാൽ മാകിന്റെ ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. 

പ്രത്യേക സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ക്രൂവിന്റെ ആദരണീയനായ മേയർ ടോം ഡൺലപ്  മലയാളി അസോസിയേഷൻ ക്രൂ (MAC) എന്ന സംഘടന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മാകിന്റെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കൗൺസിലിന്റെ എല്ലാവിധ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

കേരളത്തിന്റെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആശംസകൾ അറിയിച്ചു. മാകിന് എല്ലാവിധ സപ്പോർട്ടും പിന്തുണയും വാഗ്ദാനം ചെയ്ത് യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) പ്രസിഡന്റ് മനോജ് കുമാർ പിള്ളയും സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com