ADVERTISEMENT

ലണ്ടൻ ∙ കോവിഡ് രോഗികളാകുന്നവരുടെ ഐസൊലേഷൻ കാലാവധി ഇംഗ്ലണ്ടിൽ അഞ്ചുദിവസമാക്കി ചുരുക്കി. നിലവിൽ ഏഴു ദിവസവും നേരത്തെ പത്തു ദിവസവും ആയിരുന്ന ഐസൊലേഷൻ കാലമാണ് കോവിഡിനൊപ്പം ജീവിക്കാനായി അഞ്ചു ദിവസമായി ചുരുക്കിയത്. രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ടെസ്റ്റ് റിസൽട്ട് നെഗറ്റീവായാൽ അഞ്ചു ദിവസത്തിൽ കൂടുതൽ ഐസൊലേഷൻ ആവശ്യമില്ലെന്നാണ് പുതിയ നിർദേശം. 

 

അഞ്ചാം ദിവസവും ആറാം ദിവസവും തുടർച്ചയായി ലാറ്ററൽ ഫ്ലോ ടെസ്റ്റ് ചെയ്ത് ഫലം നെഗറ്റീവായാൽ കോവിഡ് രോഗികളായിരുന്നവർക്ക് പുറത്തിറങ്ങി സാധാരണ ജീവിതം തുടരാം. വിവിധ മേഖലകളിലെ ജീവനക്കാരുടെ എണ്ണത്തിൽ നേരിടുന്ന കുറവ് പരിഹരിക്കുന്നതിനും കോവിഡ് സാമ്പത്തിക മേഖലയ്ക്കു സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കാനും പുതിയ തീരുമാനം സഹായിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 

English Summary: UK reduced the isolation period for asymptomatic corona cases to 5 days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com