ADVERTISEMENT

ലണ്ടൻ ∙ സമീക്ഷ യുകെയുടെ ബോസ്റ്റൺ ബ്രാഞ്ച് ഉദ്ഘാടനം ഷാജി പി മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ സമിതി അംഗം ജോഷി ഇറക്കത്തിൽ നിർവഹിച്ചു. ഭാസ്കർ. വി പുരയിൽ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന് ആദരാഞ്ജലികളർപ്പിച്ചു കൊണ്ട്  സന്തോഷ് ദേവസ്സി രക്തസാക്ഷി പ്രമേയമവതരിപ്പിച്ചു.

കോവിഡ് കാരണം ഈ കാലയളിൽ നമ്മെ വിട്ടു പോയ കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രതിഭകളെ അനുസ്മരിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം മജോ വെരനാനിയും അവതരിപ്പിച്ചു. ഉദ്ഘാടന പ്രസംഗത്തിനു ശേഷം ചർച്ചയിൽ പങ്കെടുത്ത ഓരോ അംഗങ്ങളും സ്വയം പരിചയപ്പെടുത്തുകയും സമീക്ഷയുടെ ഭാവി പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾക്കായി താഴെ പറയുന്നവരെ യോഗം ഏകകണ്ഠേന ഭാരവാഹികളായി തിരഞ്ഞെടുത്തു.

പ്രസിഡന്റ്: ഷാജി പി.മത്തായി

സെക്രട്ടറി: സന്തോഷ് ദേവസി

ജോ.സെക്രട്ടറി: മജോ വെരനാനി

വൈസ് പ്രസിഡന്റ്: ജിതിൻ തുളസി

ട്രഷറർ: നിധീഷ് പാലക്കൽ

എക്സിക്യൂട്ടിവ് മെമ്പർ: അനീഷ് ചന്ദ്, ദീപു.

ബ്രാഞ്ച് ഭാരവാഹികളെത്തന്നെ ദേശീയ സമ്മേളന പ്രതിനിധികളായും തിരഞ്ഞെടുത്തു. നാട്ടിൽ നിന്നും ആശംസകൾ അറിയിച്ച് കെ.പി. അനീഷ്, സുരേഷ് വെള്ളിമംഗലം, എൻ.ആർ. വിഷ്ണു എന്നിവർ സംസാരിച്ചു. ജനുവരി 22നു നടക്കുന്ന സമീക്ഷ ദേശീയ സമ്മേളനത്തിനും സമീക്ഷയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കും സമ്മേളനം പൂർണ്ണ പിന്തുണ അറിയിച്ചു. നിധീഷിന്റെ നന്ദി പ്രകാശനത്തോടെ യോഗനടപടികൾ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com