ADVERTISEMENT

ബര്‍ലിന്‍ ∙ യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന ഇന്ധന വില ജര്‍മനിയില്‍. ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഒാഫിസില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഏപ്രില്‍ 4 വരെ ഡീസല്‍ ലീറ്ററിന് 2.06 യൂറോയും സൂപ്പര്‍ ഇ 5 പെട്രോളിന് ലീറ്ററിന് 2.06 യൂറോയുമാണ്.

ഡീസല്‍ വിലയുടെ കാര്യത്തില്‍ ഏറ്റവും ചെലവേറിയ മൂന്നാമത്തെ യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് ജര്‍മനി. ഫിന്‍ലന്‍ഡിലും സ്വീഡനിലും മാത്രമേ ഉയര്‍ന്ന വില കണ്ടെത്താനാകൂ.

അയല്‍ രാജ്യങ്ങളിലും ജർമനിയെക്കാൾ വില കുറവാണ്. ലക്സംബര്‍ഗില്‍ ലീറ്ററിന് 1.76, ഓസ്ട്രിയയില്‍ 1.84, ഫ്രാന്‍സില്‍ 1.89 യൂറോ വീതമാണ് വില. യൂറോപ്യന്‍ യൂണിയനിൽ ഏറ്റവും കുറഞ്ഞ വില മാള്‍ട്ടയിലാണ്; 1.21 യൂറോ. ഹംഗറിയില്‍ 1.42 യൂറോ. ഫിന്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്സ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലും കുറഞ്ഞ വില തന്നെ. അതേ സമയം ഇ 5 പെട്രോളിന് ഏറ്റവും വിലകുറഞ്ഞ അയല്‍ രാജ്യം പോളണ്ടാണ്, അവിടെ ലീറ്ററിന് 1.42 യൂറോയാണ് വില.

ഓസ്ട്രിയയില്‍ ലീറ്ററിന് 1.72 യൂറോ, ലക്സംബര്‍ഗില്‍ 1.73 യൂറോ, ചെക്ക് റിപ്പബ്ലിക്കില്‍ 1.81 യൂറോ, ഫ്രാന്‍സില്‍ 1.83 യൂറോ എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com