ബര്‍ലിന്‍∙ ജർമനിയില്‍ നിലവില്‍ 40 ശതമാനം ട്രെയിനിഷിപ്പ് തസ്തികകളും നികത്തപ്പെടാതെ പോകുന്നതായി പുതിയ പഠനം. പതിനായിരക്കണക്കിനു ട്രെയിനി ജോലികള്‍ നികത്താന്‍ ജർമനി പാടുപെടുകയാണെന്നാണു റിപ്പോർട്ട്. ജർമനിയിൽ തൊഴിലാളികളുടെ ദൗര്‍ലഭ്യം ഉണ്ടായിട്ടുള്ള സാഹചര്യത്തിലാണ് ട്രെയിനിഷിപ്പിനും ആളെക്കിട്ടാത്ത അവസ്ഥ വന്നിരിക്കുന്നത്. ഭാവിയിലേക്കുള്ള പരിശീലനത്തിനായി യുവാക്കളെ കണ്ടെത്താന്‍ കമ്പനികള്‍ പാടുപെടുന്നതിനാല്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് അപ്രന്റിസ്ഷിപ്പുകള്‍ നികത്തപ്പെടാതെ പോകുന്നതായിട്ടാണ് വ്യക്തമാവുന്നത്.
അപ്രന്റീസുകള്‍ക്ക് അവരുടെ ഒഴിവുസമയങ്ങളില്‍ കൂടുതല്‍ പിന്തുണ, മൊബിലിറ്റി, ട്രാന്‍സ്പോര്‍ട്ട് എന്നിവയ്ക്കുള്ള പിന്തുണ, അപേക്ഷകര്‍ക്ക് സ്ഥാനങ്ങള്‍ കൂടുതല്‍ പര്യാപ്തമാക്കാന്‍ സഹായിക്കുന്നതിന് ട്രെയിനികള്‍ക്കുള്ള ഭവന ഓഫറുകള്‍ എന്നിവയില്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇത് ശുപാര്‍ശ ചെയ്യുന്നുണ്ട്.
നിലവില്‍ 60.4 ശതമാനം സ്ഥാനങ്ങളും നികത്തപ്പെടാതെ പോകുന്നു. പ്ലംബിങ് (38.9 ശതമാനം), കാറ്ററിങ് (37.5 ശതമാനം), കോണ്‍ക്രീറ്റ്, റൈന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റ് ബില്‍ഡര്‍മാര്‍ (33.8 ശതമാനം) എന്നീ മേഖലയിലും ദൗര്‍ലഭ്യം ഉണ്ട്.
അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഈ വിദഗ്ധ തൊഴിലാളി ക്ഷാമം ഒരു വലിയ വെല്ലുവിളിയായി മാറുമെന്നാണു ജര്‍മന്‍ തൊഴില്‍മന്ത്രി ഹൂബര്‍ട്ടൂസ് ഹൈല്‍ മുന്നറിയിപ്പു നല്‍കുന്നത്. നൈപുണ്യമുള്ള തൊഴിലാളികളുടെ അഭാവം ജർമനിയിലെ വളര്‍ച്ചയ്ക്ക് സ്ഥിരമായ ഒരു തടസ്സമാകരുതെന്നും മന്ത്രി പറഞ്ഞു. അതേസമയം പരിശീലനവും തുടര്‍വിദ്യാഭ്യാസവും മന്ത്രാലയത്തിന്റെ കേന്ദ്രാ ശ്രദ്ധയായിരിക്കുമെന്നു അദ്ദേഹം പറഞ്ഞു.
ട്രക്ക് ൈഡ്രവര്‍മാരുടെയും കെയര്‍ മേഖലയിലെ ജീവനക്കാരുടെയും പ്രത്യേക കുറവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഈ പ്രശ്നം പരിഹരിക്കുന്നതിനു ജർമനിയില്‍ തുടര്‍ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തുമെന്നു ഹൈല്‍ പറഞ്ഞു.