ADVERTISEMENT

ബര്‍ലിന്‍ ∙  റഷ്യൻ എണ്ണ, ഗ്യാസ് എന്നിവയുടെ നിരോധനത്തോടെ രാജ്യത്ത് ഇവയുടെ വിതരണത്തില്‍ തടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജർമനി മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ യൂറോപ്യന്‍ യൂണിയൻ ഘട്ടംഘട്ടമായാണ് നിരോധനം ഏർപ്പെടുത്തുന്നത്. ഇത്  വിതരണ തടസ്സത്തിനും വില വർധനവിനും ഇടയാക്കും. ഈ സാഹചര്യത്തില്‍ വിതരണ തടസ്സം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് ജർമൻ സാമ്പത്തിക മന്ത്രി റോബര്‍ട്ട് ഹാബെക്ക് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി പൂർണ്ണമായും അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com