റോം ∙ വലതു കാൽമുട്ടിലെ കഠിനമായ വേദനയെത്തുടർന്ന് ബുദ്ധിമുട്ടിലായ ഫ്രാൻസിസ് മാർപാപ്പ വീൽചെയറിലിരുന്ന് പരിപാടികളിൽ സജീവമാകുന്നു. കഴിഞ്ഞ ദിവസം നടന്ന 36 പുതിയ സ്വിസ് ഗാർഡ്സിന്റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിലും മാർപ്പാപ്പ വീൽചെയറിൽ എത്തിയിരുന്നു. മറ്റു പൊതുപരിപാടികളും മാർപാപ്പാ വീൽചെയറിലാണ് എത്തുന്നത്.
വത്തിക്കാനിൽ നടന്ന പ്ലീനറി അസംബ്ലി ഓഫ് ഇന്റർനാഷനൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറൽ യോഗത്തിലേക്ക് വീൽചെയറിൽ വരുന്ന ഫ്രാൻസിസ് മാർപാപ്പ. ചിത്രം: REUTERS/Guglielmo Mangiapane
ഏതാനും ദിവസം മുൻപ് വത്തിക്കാനില്‍ നടന്ന കന്യാസ്ത്രീകളുടെയും സുപ്പീരിയര്‍ ജനറല്‍മാരുടെയും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാര്‍പാപ്പാ എത്തിയത് വീല്‍ചെയറിലാണ്. അന്നാണ് ആദ്യമായി മാര്‍പാപ്പ വീല്‍ചെയറില്‍ പൊതുവേദിയിലെത്തുന്നത്. എണ്പത്തിഞ്ചുകാരനായ പാപ്പയ്ക്ക് കഴിഞ്ഞ കുറെ നാളുകളായി വലതുകാല്‍ മുട്ടിന് പ്രശ്നങ്ങളുണ്ട്.
വത്തിക്കാനിൽ നടന്ന പ്ലീനറി അസംബ്ലി ഓഫ് ഇന്റർനാഷനൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറൽ യോഗത്തിലേക്ക് വീൽചെയറിൽ വരുന്ന ഫ്രാൻസിസ് മാർപാപ്പ. ചിത്രം: Alberto PIZZOLI / AFP
സഹായമില്ലാതെ എഴുന്നേൽക്കാനും നടക്കാനും പ്രയാസമാണ്. നഗരത്തിലെ ആശുപത്രിയിലാണ് മാർപാപ്പ വൈദ്യപരിശോധന നടത്തുന്നതെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. കാൽമുട്ടു വേദന മൂലം മാർപാപ്പ അടുത്തകാലത്ത് ഒട്ടേറെ പരിപാടികൾ റദ്ദാക്കിയിരുന്നു.
പുതിയ സ്വിസ് ഗാർഡ്സിന്റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ വീൽചെയറിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പ. ചിത്രം: വത്തിക്കാൻ മീഡിയ.
കഴിഞ്ഞ ജൂലൈയിൽ ഉദരരോഗത്തെത്തുടർന്ന് വൻകുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മാർപാപ്പ അതിൽനിന്ന് പൂർണസുഖം പ്രാപിച്ചെങ്കിലും മുട്ടുവേദനയ്ക്ക് സ്ഥിരമായി ഫിസിയോതെറപ്പിക്കു വിധേയനായിരുന്നു.
കഴിഞ്ഞ ദിവസം വത്തിക്കാനിൽ നടന്ന മതനേതാക്കളുടെ യോഗത്തിലേക്ക് വീൽചെയർ എത്തുന്ന മാർപാപ്പ. ചിത്രം: വത്തിക്കാൻ മീഡിയ.
തിരക്കേറിയ മാസങ്ങളാണ് മാർപാപ്പയെ കാത്തിരിക്കുന്നത്. വത്തിക്കാനിലെ തിരക്കിനു പുറമേ ജൂൺ മധ്യത്തിൽ ലബനനും ജൂലൈയിൽ കോംഗോ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളും ജൂലൈയിൽ കാനഡയും സന്ദർശിക്കും. അനാരോഗ്യമുണ്ടെങ്കിലും സുഡാനിലേക്ക് പോകണമെന്നുതന്നെയാണ് പാപ്പയുടെ ആഗ്രഹമെന്ന് ഹോളി സീ പ്രസ് ഓഫീസ് ശനിയാഴ്ച അറിയിച്ചു.
പുതിയ സ്വിസ് ഗാർഡ്സിന്റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ വീൽചെയറിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പ. ചിത്രം: വത്തിക്കാൻ മീഡിയ.
എന്നാൽ, ജൂണിൽ റഷ്യയിലെ ഓർത്തഡോക്സ് സഭാ തലവൻ കിറിൽ പാത്രിയർക്കീസുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. യുക്രെയ്ൻ യുദ്ധത്തെ അപലപിക്കുന്ന മാർപാപ്പ, റഷ്യൻ അധിനിവേശത്തെ പിന്തുണച്ച പാത്രിയർക്കീസിനെ കാണുന്നത് അനുചിതമാണെന്നു കരുതിയാണിത്.
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ജനങ്ങളെ കാണാൻ എത്തിയ മാർപാപ്പയെ ഇരിപ്പിടത്തിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നു. ചിത്രം: Vincenzo PINTO / AFP
കീവ് സന്ദർശിക്കാനുള്ള തീരുമാനവും യുദ്ധം തുടരുന്ന സാഹചര്യത്തിൽ മാറ്റിവച്ചിട്ടുണ്ട്. എത്രയും വേഗം മാർപാപ്പയ്ക്ക് പൂർണ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെയെന്നാണ് വിശ്വാസികളുടെ പ്രാർഥന.
കഴിഞ്ഞ ദിവസം വത്തിക്കാനിൽ നടന്ന മതനേതാക്കളുടെ യോഗത്തിലേക്ക് വീൽചെയർ എത്തുന്ന മാർപാപ്പ. ചിത്രം: വത്തിക്കാൻ മീഡിയ.
വത്തിക്കാനിൽ നടന്ന പ്ലീനറി അസംബ്ലി ഓഫ് ഇന്റർനാഷനൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്സ് ജനറൽ യോഗത്തിലേക്ക് വീൽചെയറിൽ വരുന്ന ഫ്രാൻസിസ് മാർപാപ്പ. ചിത്രം: REUTERS/Guglielmo Mangiapane
കഴിഞ്ഞ ദിവസം വത്തിക്കാനിൽ നടന്ന യോഗത്തിലേക്ക് വീൽചെയർ എത്തിയ മാർപാപ്പ. ചിത്രം: വത്തിക്കാൻ മീഡിയ.
കഴിഞ്ഞ ദിവസം വത്തിക്കാനിൽ നടന്ന യോഗത്തിലേക്ക് വീൽചെയറിൽ വരുന്ന മാർപാപ്പ, സ്ത്രീയുമായി സംഭാഷണത്തിൽ. ചിത്രം: വത്തിക്കാൻ മീഡിയ.
വത്തിക്കാനിൽ നടന്ന യുഐഎസ്ജി യോഗത്തിലേക്ക് തന്റെ സഹായി സൻഡ്രോ മരിറ്റോയിക്കൊപ്പം വീൽചെയറിൽ വരുന്ന മാർപാപ്പ. ചിത്രം: വത്തിക്കാൻ മീഡിയ
വത്തിക്കാനിൽ നടന്ന യോഗത്തിലേക്ക് തന്റെ സഹായി സൻഡ്രോ മരിറ്റോയിക്കൊപ്പം വീൽചെയറിൽ വരുന്ന മാർപാപ്പ. ചിത്രം: വത്തിക്കാൻ മീഡിയ
മാർപാപ്പ വത്തിക്കാനിലെ പൊന്തിഫിക്കൽ ലിറ്റർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിപാടിയിൽ. ചിത്രം: വത്തിക്കാൻ മീഡിയ.
വത്തിക്കാനിലെ യോഗത്തിൽ പങ്കെടുക്കാനെത്തിയ വൈദികരോടൊപ്പം വീൽചെയറിൽ മാർപാപ്പ. ചിത്രം: വത്തിക്കാൻ മീഡിയ.
മാർപാപ്പ വീൽചെയറിൽ വത്തിക്കാനിലെ പൊന്തിഫിക്കൽ ലിറ്റർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിപാടിയിൽ. ചിത്രം: വത്തിക്കാൻ മീഡിയ.
വത്തിക്കാനിലെ യോഗത്തിൽ പങ്കെടുക്കാനെത്തിയ വൈദികരോടൊപ്പം വീൽചെയറിൽ മാർപാപ്പ. ചിത്രം: വത്തിക്കാൻ മീഡിയ.
വീൽചെയറിൽ വത്തിക്കാനിലെ പൊന്തിഫിക്കൽ ലിറ്റർജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മാർപാപ്പ. ചിത്രം: വത്തിക്കാൻ മീഡിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video
സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh