ഡബ്ലിന്‍ ∙ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 137–ാ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 137 രൂപ ചലഞ്ചില്‍ ഒഐസിസി അയര്‍ലൻഡ് 50,005 രൂപ ബാങ്കില്‍ നിക്ഷേപിച്ചുകൊണ്ട് പങ്കാളികളായി.
കേരളത്തിലെത്തിയ ഒഐസിസി അയര്‍ലൻഡ് ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്ക്കല്‍, വൈസ് പ്രസിഡന്റ് പി.എം ജോര്‍ജ്ജ്കുട്ടി എന്നിവര്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതികപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവരെ സന്ദര്‍ശിച്ച് ഇതിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചു.