രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 77-ാം വാര്‍ഷികം അനുസ്മരിച്ചു

olaf-scholz
SHARE

ബര്‍ലിന്‍∙ പുടിന്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്.യൂറോപ്പില്‍ രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 77–ാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗത്തില്‍ യുക്രെയ്നില്‍ റഷ്യന്‍ സ്വേച്ഛാധിപത്യത്തിനു കീഴില്‍ സമാധാനം ഉണ്ടാകില്ലെന്നു ജർമന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി. ജര്‍മന്‍ ടിവിയില്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ യുക്രെയ്നും ജര്‍മനിയും അംഗീകരിക്കില്ലെന്നു ഷോള്‍സ് പറഞ്ഞു.

ഫെബ്രുവരി 24 ന് ആരംഭിച്ച സംഘര്‍ഷത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വിജയിക്കില്ലെന്നു തനിക്ക് ബോധ്യമുണ്ടെന്നു ചാന്‍സലര്‍ പറഞ്ഞു.77 വര്‍ഷം മുമ്പ് അടിച്ചമര്‍ത്തലിനും അക്രമത്തിനും സ്വേച്ഛാധിപത്യത്തിനും മേല്‍ സ്വാതന്ത്ര്യവും സുരക്ഷയും വിജയിച്ചതു പോലെ, യുക്രെയ്ന്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജർമനിയുടെ കൊലപാതക ദേശീയ സോഷ്യലിസ്റ്റ് ഭരണകൂടത്തെ പരാജയപ്പെടുത്താന്‍ ഒരിക്കല്‍ റഷ്യക്കാരും യുക്രേനിയക്കാരും ഒരുമിച്ച് പോരാടിയതും വലിയ ത്യാഗങ്ങള്‍ സഹിച്ചതും ഷോള്‍സ് അനുസ്മരിച്ചു. അധികാരമേറ്റെടുത്ത സത്യപ്രതിജ്ഞയില്‍, ജർമന്‍ ജനതയെ അപകടത്തില്‍ നിന്നു സംരക്ഷിക്കുമെന്നു പറഞ്ഞു.

അതേസമയം യുക്രേനിയന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലെന്‍സ്കിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം, ജി 7 രാജ്യങ്ങളുടെ നേതാക്കള്‍ റഷ്യയെ കൂടുതല്‍ സാമ്പത്തികമായി ഒറ്റപ്പെടുത്തുമെന്ന് അറിയിച്ചു. റഷ്യന്‍ എണ്ണ ഇറക്കുമതി "ഘട്ടം ഘട്ടമായി നിര്‍ത്തുകയോ നിരോധിക്കുകയോ" ചെയ്യുമെന്നും അറിയിച്ചു. ഇതിനിടെ യുഎസ് പ്രഥമ വനിത ജില്‍ ബൈഡനു, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റന്‍ ട്രൂഡോയും യുക്രെയ്നില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി.

രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജർമനിയുടെ നിരുപാധികമായ കീഴടങ്ങലിനെ വിഇ ഡേ അടയാളപ്പെടുത്തുന്നു. റഷ്യ മെയ് 9 ന് ഇത് ആഘോഷിക്കുന്നു, വ്ളാഡിമിര്‍ പുടിന്‍ തന്റെ രാജ്യത്തെ മുഴുവന്‍ യുദ്ധത്തിനായി അണിനിരത്താനുള്ള അവസരം ഉപയോഗിക്കുമെന്ന് ലോകം ഭയപ്പെടുന്നു.സൈനിക പരേഡില്‍ പങ്കെടുക്കുന്ന റഷ്യന്‍ ടാങ്കുകള്‍ മെയ് 9 ന് നടക്കുന്ന സൈനിക പരേഡിനായി റഷ്യ ഇതിനകം റിഹേഴ്സല്‍ നടത്തിക്കഴിഞ്ഞു.

വിമോചന ദിനം, വിജയദിനം, ഢഋദിനം: നാസി ജര്‍മ്മനിക്കെതിരായ വിജയത്തിനും യൂറോപ്പിലെ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിനും നിരവധി പേരുകളുണ്ട്. ഫ്രാന്‍സ്, സ്ളൊവാക്യ തുടങ്ങിയ ചില രാജ്യങ്ങളില്‍ ഇത് ഒരു ദേശീയ അവധിയാണ്. ജർമനിയില്‍, ഇത് ഒരു ഓര്‍മ്മ ദിനമാണ്. 12 വര്‍ഷത്തെ ക്രൂരമായ സ്വേച്ഛാധിപത്യത്തിനും, ഏകദേശം ആറു വര്‍ഷത്തെ യുദ്ധത്തിനും, 60 ദശലക്ഷം പേര്‍ മരിച്ചു, ആറു ദശലക്ഷം ജൂതന്മാര്‍ ആസൂത്രിതമായി കൊല്ലപ്പെട്ടതിനു ശേഷം, ഒടുവില്‍ മെയ് 8 ന് നാസി ജര്‍മ്മനി പരാജയപ്പെടുകയും യൂറോപ്പിലെ യുദ്ധം അവസാനിക്കുകയും ചെയ്തു.

ആക്രമണകാരിയുടെ നിരുപാധികമായ കീഴടങ്ങല്‍ ഒന്നിലധികം തവണ ഉറപ്പുനല്‍കിയിട്ടുണ്ട്. അങ്ങനെ വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത ദിവസങ്ങളില്‍ യുദ്ധത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ജര്‍മ്മന്‍ ആംഡ് ഫോഴ്സ് ഹൈക്കമാന്‍ഡിന്റെ ഓപ്പറേഷന്‍ സ്ററാഫിന്റെ ചീഫ് കേണല്‍ ജനറല്‍ ആല്‍ഫ്രഡ് ജോഡല്‍, 1945 മെയ് 6/7 രാത്രി ഫ്രാന്‍സിലെ റീംസില്‍ സഖ്യസേനയുമായി ഒരു കീഴടങ്ങല്‍ കരാര്‍ ഒപ്പിട്ടു.

കീഴടങ്ങല്‍ 1945 മെയ് 8 ന് രാത്രി 11:01 ന് പ്രാബല്യത്തില്‍ വന്നു. സോവിയറ്റ് ഏകാധിപതി ജോസഫ് സ്ററാലിന്‍, കിഴക്കന്‍ മുന്നണിയില്‍ തന്റെ നിയന്ത്രണം ഉറപ്പിക്കാന്‍ ശ്രമിച്ചു, ജര്‍മ്മന്‍ സായുധ സേനാ ഹൈക്കമാന്‍ഡിന്റെ ചീഫ് കമാന്‍ഡറായ ഫീല്‍ഡ് മാര്‍ഷല്‍ വില്‍ഹെം കീറ്റലിന്റെ ഒപ്പ് ഉറപ്പിച്ചു. ശക്തിപ്രാപിച്ചതിന് തൊട്ടുപിന്നാലെ ബെര്‍ലിന്‍~കാള്‍ഷോര്‍സ്ററിലെ സോവിയറ്റ് ആസ്ഥാനത്ത് കീഴടങ്ങല്‍ നടപടി. അതുകൊണ്ടാണ് റഷ്യ പരമ്പരാഗതമായി മെയ് 9 ന് ശത്രുതയുടെ അവസാനത്തെ അനുസ്മരിക്കുന്നത്. നെതര്‍ലാന്‍ഡില്‍, ജർമന്‍ അധിനിവേശത്തിന്റെ അവസാനത്തെ "ബെവ്രിജ്ഡിംഗ്സ്ഡാഗ്" എന്ന് വിളിക്കുകയും മെയ് 5 ന് ആഘോഷിക്കുകയും ചെയ്തു.

യുക്രെയ്നില്‍ റഷ്യന്‍ സേന നടത്തിയ യുദ്ധക്കുറ്റങ്ങള്‍ക്ക് തെളിവുകള്‍ കണ്ടെത്തിയതായി ആംനസ്ററി ഇന്‍റര്‍നാഷണല്‍. നിയമവിരുദ്ധമായ ആക്രമണങ്ങളും സാധാരണക്കാരെ കൂട്ടത്തോടെ കൊലപ്പെടുത്തിയതുമുള്‍പ്പെടെ റഷ്യന്‍ സേന നടത്തിയ ക്രൂരമായ കുറ്റകൃത്യങ്ങളുടെ തെളിവുകളാണ് സംഘടന തെളിവുകള്‍ രേഖരിച്ചിട്ടുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS