ബർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ ഓർമ്മ പെരുന്നാൾ ആചരിച്ചു

St-Stephens-IOC-Birmingham
SHARE

ബർമിങ്ങാം ∙ മേയ് 7, 8 തീയതികളിൽ ബർമിങ്ങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. 

St-Stephens-IOC-Birmingham1

ഏഴിന് വൈകിട്ട് സന്ധ്യാപ്രാർഥന, വചനസന്ദേശം എന്നിവ നടന്നു. എട്ടിന് രാവിലെ പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന, പ്രദിക്ഷണം, ആശിർവാദം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. തുടർന്ന് നേർച്ചവിളമ്പും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

St-Stephens-IOC-Birmingham2

പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക വികാരി ഫാ.മാത്യു എബ്രഹാം മുഖ്യ കാർമികത്വം വഹിച്ചു. സഹദായെ സ്മരിച്ചു കൊണ്ട്‌ നടത്തിയ റാസയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ഓർമ്മപെരുന്നാളിന് ഇടവക സെക്രട്ടറി എബ്രഹാം കുര്യൻ‌, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആധ്യാത്മിക സംഘടനാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

St-Stephens-IOC-Birmingham3

ഇടവക ജനങ്ങളുടെ വിപുലമായ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായ പെരുന്നാൾ ചടങ്ങുകൾ സ്‌നേഹവിരുന്നോടെ അനുഗ്രഹപ്രദമായി പര്യവസാനിച്ചു.

St-Stephens-IOC-Birmingham4
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA