മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റർ ആഘോഷത്തിൽ നഴ്‌സുമാർക്ക്‌ ആദരം

mca-easter
SHARE

മാഞ്ചസ്റ്റർ ∙ കേരളാ കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റർ ആഘോഷപരിപാടികൾ പ്രൗഢഗംഭീരമായി നടന്നു. നഴ്‌സുമാരെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് ട്വിങ്കിൾ ഈപ്പൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ബിജു ആന്റണി ആശംസകൾ അർപ്പിച്ചു. ഇവന്റ് കോഓർഡിനേറ്റർ ജയ്‌സൺ ജോബ് സ്വാഗതം ആശംസിച്ചു. കമ്മിറ്റി അംഗങ്ങൾ ചേർന്ന്  ദീപം തെളിയിച്ചതോടെ കലാപരിപാടികൾക്ക് തുടക്കമായി. 

mca-easter-2

കുട്ടികളുടെയും മുതിർന്നവരുടെയും  കലാപരിപാടികൾ അരങ്ങേറി. മികച്ച ഹർഷാരവത്തോടെ ഏവരും നഴ്സുമാർക്ക് ആദരം നൽകി. ജോബി വർഗീസ്, റിൻസി സജിത്ത് എന്നിവർ അവതാരകർ ആയപ്പോൾ കൾച്ചറൽ കോഓർഡിനേറ്റേഴ്‌സ് ആയ ഷിജി ജെയ്സൺ, മഞ്ജു സി പള്ളം, ഷേർളി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച വിവിധ കമ്മിറ്റികളും, സെക്രട്ടറി സുനിൽ കോച്ചേരി, ട്രഷറർ ജിനോ ജോസഫ്, വൈസ് പ്രസിഡന്റ് അഞ്ജു ബെൻഡൻ തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി.

mca-easter-3

പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും എസ്‌സിക്യു്ട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA