കൈരളി യുകെ നഴ്സസ്‌ ഡേ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

veena-george-5
വീണാ ജോർജ്
SHARE

ലണ്ടൻ ∙ കൈരളി യുകെയുടെ ആഭിമുഖ്യത്തിൽ നഴ്സസ് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടി ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് പ്രിയ രാജൻ അധ്യക്ഷത വഹിച്ചു.

നഴ്സിങ് മേഖലയിലെ സംഭാവനയ്ക്ക് യുകെയിലെ സിഎൻഒയുടെ സിൽവർ അവാർഡ് ലഭിച്ച ആശാ മാത്യുവിനെ മന്ത്രി ആദരിച്ചു. തുടർന്നു നടന്ന ഉദ്ഘാടന പ്രസംഗത്തിൽ ഇന്ത്യയിൽ വർഗീയ ശക്തികൾ മനുഷ്യരെ ഭിന്നിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ രാജ്യത്തിനു പുറത്തും ഉള്ളിലുമുള്ള പുരോഗമന കൂട്ടായ്മകൾ ഒന്നിച്ചു പ്രവർത്തിക്കുക അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല, വിവിധ രാജ്യങ്ങളിലെ സാധ്യതകൾ നമ്മുടെ പ്രൊഫഷണലുകൾക്ക് ലഭിക്കുന്നതിന് വേണ്ട ശ്രമങ്ങൾക്കൊപ്പം തന്നെ ഇതിനുവേണ്ടുന്ന കേന്ദ്ര സഹായത്തിനും ശ്രമങ്ങൾ തുടരുന്നുവെന്ന് മന്ത്രി അറിയിച്ചു. 

ആശ മാത്യു ചടങ്ങിന് നന്ദി അറിയിച്ചു. തുടർന്നു നടന്ന പാനൽ ചർച്ചയിൽ നഴ്സി മേഖലയിലെ പ്രഗത്ഭർ പങ്കെടുത്തു. ബിജോയ്‌ സെബാസ്റ്റ്യൻ മോഡറേറ്ററായ ചർച്ചയിൽ അമേരിക്കയിലെ ഹൂസ്റ്റണിൽ നിന്നും ഡോ. അനില നായർ, സാജൻ സത്യൻ, സിജി സലിംകുട്ടി എന്നിവർ നേതൃത്വം നൽകി. 

യുകെയിലേക്ക് വരാനും വന്ന ശേഷം നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാനും ശേഷമുള്ള തൊഴിൽ വളർച്ചയ്ക്കും വേണ്ട നിർദേശങ്ങളടങ്ങുന്ന ചർച്ചക്കൊടുവിൽ കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ് കൈരളി യുകെയുടെ ഭാഗമായ ഒരു നഴ്സസ് ഗ്രുപ്പിനു തുടക്കം കുറിച്ചു. ചടങ്ങിന് ആശംസകളർപ്പിച്ചു മലയാളികൂട്ടായ്മകളുടെ പ്രതിനിധികൾ സംസാരിച്ചു. തുടർന്നു ഹണി ഏബ്രഹാം ഏവർക്കും നന്ദി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA