ലണ്ടന്‍ റീജനൽ ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂൺ നാലിന് കാന്റർബറിയിൽ

london-region-convention
SHARE

ലണ്ടൻ ∙ ഗ്രെയ്റ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ, ലണ്ടൻ റീജനൽ ബൈബിൾ കൺവെൻഷൻ ജൂൺ നാലിന്. പ്രമുഖരായ ധ്യാന ഗുരുക്കൾ നേതൃത്വം വഹിക്കുന്ന ബൈബിൾ കൺവൻഷൻ ഇത്തവണ കാന്റർബറിയിലാണ് വേദിയൊരുങ്ങുക. കുട്ടികള്‍ക്കായി പ്രത്യേക പ്രാർഥനാ ശുശ്രുഷകളും തത്സമയം ക്രമീകരിച്ചിട്ടുണ്ട്

ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ തിരുവചന പ്രഘോഷണം, വിശുദ്ധ കുര്‍ബ്ബാന, ദിവ്യകാരുണ്യ ആരാധനക്കും ഒപ്പം ഗാന ശുശ്രുഷ, പ്രെയ്‌സ് ആൻഡ് വർഷിപ്പ് ശുശ്രുഷകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുമ്പസാരത്തിനും, കൗൺസിലിങ്ങിനുമുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകി നാലിന് സമാപിക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറാളും, കുടുംബകൂട്ടായ്മ, ഇവാഞ്ചലൈസേഷൻ കമ്മീഷനുകളുടെ നേതൃത്വം വഹിക്കുകയും ചെയ്യുന്ന ലെസ്റ്റർ സിറോ മലബാർ മിഷൻ വികാരി മോൺ. ജോർജ്ജ് തോമസ് ചേലക്കൽ മുഖ്യകാർമ്മികനായി വിശുദ്ധബലി അർപ്പിക്കുകയും പ്രധാന സന്ദേശം നൽകുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വക്താവും  മീഡിയ കമ്മീഷന്‍ ചെയര്‍മാനും സിറോ മലബാർ ലണ്ടൻ റീജനൽ കോർഡിനേറ്ററും, ധ്യാന ഗുരുവുമായ ഫാ. ടോമി അടാട്ട് തിരുവചന ശുശ്രുഷക്കു നേതൃത്വം വഹിക്കും. 

രൂപതയുടെ കുടുംബ കൂട്ടായ്‌മ കമ്മീഷൻ പാസ്റ്ററൽ  പേട്രണും ആഷ്‌ഫോർഡ് മാർ ശ്ലീവാ മിഷൻ വികാരിയുമായ ഫാ. ഹാൻസ് പുതിയകുളങ്ങര, ലണ്ടന്‍ റീജണിലെ വിവിധ മിഷനുകളുടെ പ്രീസ്റ്റ് ഇന്‍ ചാര്ജും, ലണ്ടൻ റീജണൽ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷണനു വേണ്ടി പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള, അനുഗ്രഹീത കൗൺസിലറും, പ്രശസ്ത വചന പ്രഘോഷകകൂടിയായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവര്‍ ബൈബിൾ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, ശുശ്രുഷകൾക്കു നേതൃത്വം അരുളുകയും ചെയ്യും.

ബൈബിൾ കണ്‍വെന്‍ഷനിലേക്കു ഏവരെയും ക്ഷണിക്കുന്നതായും, ശുശ്രുഷകൾ അനുഗ്രഹദായകമാവട്ടെയെന്ന് ആശംസിക്കുന്നതായും ലണ്ടന്‍ റീജനല്‍ കോര്‍ഡിനേഷൻ കമ്മിറ്റിക്കുവേണ്ടി മനോജ് തയ്യില്‍, ഡോൺബി ജോണ്‍ എന്നിവർ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07515863629, 07939539405. കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം: CANTERBURY HIGH SCHOOL , KNIGHT AVENUE , CT2 8QA

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA