യുക്മ നഴ്സസ് ഫോറത്തിന്റെ നഴ്സസ് ദിനാഘോഷങ്ങൾ മേയ് 14ന് വാറ്റ്ഫോർഡിൽ

NHS-nurse
SHARE

ലണ്ടൻ ∙ യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന നഴ്സസ് ദിനാഘോഷങ്ങൾ മേയ് 14ന് വാറ്റ്ഫോർഡിൽ നടക്കും. യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള ഉദ്ഘാടനം ചെയ്യും. സിബി തോമസ് അധ്യക്ഷത വഹിക്കും.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികളിൽ യുക്മ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ സാജൻ സത്യൻ,  സെലീനാ സജീവ്, യുക്മ ലണ്ടൻ കോർഡിനേറ്ററും മുൻ യുഎൻഎഫ് കോർഡിനേറ്ററുമായ എബ്രഹാം പൊന്നുംപുരയിടം, സണ്ണിമോൻ മത്തായി തുടങ്ങിയവർ പങ്കെടുക്കും. യുകെയിലെ മലയാളി നഴ്‌സുമാർക്കു വേണ്ടി യുക്മ സ്ഥാപിച്ചിരിക്കുന്ന സംഘടനയാണ് യുക്മ നഴ്സസ് ഫോറം (യുഎൻഎഫ്). 

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് മൂന്നുവരെയാണ്. നഴ്സിങ് മേഖലയിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന നഴ്സിങ് കരിയർ ഗൈഡൻസ് സെമിനാറിൽ എൻഎച്ച്എസ് ചീഫ് നഴ്സിങ് ഓഫീസർ ഡങ്കൻ ബർട്ടൻ, വെസ്റ്റ് ഹാർട്ട് ഹോസ്പിറ്റൽ ചീഫ് നഴ്സ് ഡയറക്ടർ ട്രെയ്സി കാർട്ടർ, സാജൻ സത്യൻ, മിനിജ ജോസഫ് തുടങ്ങിയവർ നേതൃത്വം കൊടുക്കും. 

യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറം കെസിഎഫ് വാറ്റ്ഫോർഡുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന ഓരോരുത്തരുടെയും ജീവിത വിജയത്തിലും ജോലിയിലും മുന്നേറാൻ സഹായകരമായ കാരൃങ്ങൾ ഉൾപ്പെടുത്തിയാണ് സെമിനാർ വിഭാവനം ചെയ്തിരിക്കുന്നത്. തികച്ചും സൗജന്യമായി നടത്തുന്ന ഈ സെമിനാറിലേക്ക് വരുന്ന ഏവരേയും ആദരിക്കുവാനും അവർ അഭിമുഖികരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് തോളോടു തോൾച്ചേർന്ന് പോരാടാനും പരിഹാരം കാണുവാനുമാണ് യുഎൻഎഫും കെസിഎഫും  ശ്രമിക്കുന്നത്. മുൻകുർ ബുക്ക് ചെയ്ത് സീറ്റുകൾ ഉറപ്പു വരുത്തണമെന്ന് സംഘാടകർ അറിയിച്ചു.

യുക്മ നഴ്സസ് ഫോറത്തിന്റെ നഴ്സസ് ദിനാഘോഷങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുക്മ ജോയിന്റ് സെക്രട്ടറിയും യുഎൻഎഫ് നാഷനൽ കോർഡിനേറ്ററുമായ സാജൻ സത്യൻ, പ്രസിഡന്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോൾ ചാക്കോ എന്നിവർ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക്: ജോർജ് തോമസ് - 07459518143, ബ്രോണിയ ടോമി - 07852112470, സിബു സ്കറിയ - 07886319232.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA