ബര്‍ലിന്‍∙ റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തില്‍ ഉണ്ടായ ആഗോള പ്രതിസന്ധിയെക്കുറിച്ച് ജി 7 വിദേശകാര്യ മന്ത്രിമാര്‍ ജർമനിയില്‍ കൂടിക്കാഴ്ച നടത്തി. യുദ്ധത്തിന്റെ ഫലമായുണ്ടായ ആഗോള ഭക്ഷ്യക്ഷാമം, യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള യുക്രെയ്നിന്റെ പ്രതീക്ഷകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരാണു മൂന്നു ദിവസത്തേക്കു യോഗം ചേരുന്നത്. വടക്കന്‍ ജർമനിയിലെ ബാള്‍ട്ടിക് സീ റിസോര്‍ട്ട് പട്ടണമായ വെയ്സെന്ഹോസിലാണു ത്രിദിന ഉച്ചകോടി.

കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്, യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശകാര്യമന്ത്രിമാരെയും മോള്‍ഡോവ, ഉക്രെയ്ന് എന്നിവിടങ്ങളില്‍ നിന്നുള്ള അതിഥികളെയും ജർമന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് സ്വാഗതം ചെയ്തു. യുക്രെയ്നില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഇതിനകം തന്നെ ഒരു "ആഗോള പ്രതിസന്ധി" ആയി വളര്‍ന്നുവെന്നു ബെയര്‍ബോക്ക് പറഞ്ഞു, "25 ദശലക്ഷം ടണ്‍ ധാന്യം നിലവില്‍ യുക്രേനിയന്‍ തുറമുഖങ്ങളില്‍, പ്രത്യേകിച്ചു ഒഡെസയില്‍ തടഞ്ഞിരിക്കുകയാണ്.
അതേസമയം ഫിന്‍ലന്‍ഡിന്റെ നാറ്റോ പദ്ധതികളെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സ്വാഗതം ചെയ്തു. രാജ്യം ഉടനടി നാറ്റോയില്‍ ചേരുന്നതിന് അനുകൂലമായി സംസാരിക്കാനുള്ള ഫിന്‍ലന്‍ഡിന്റെ തീരുമാനത്തെ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സ്വാഗതം ചെയ്തു.പ്രസിഡന്റ് നിനിസ്റേറായുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍, ഫെഡറല്‍ ഗവണ്മെന്റിന്റെ പൂര്‍ണ്ണ പിന്തുണ ഫിന്‍ലന്‍ഡിനു നല്‍കിയതായി അറിയിച്ചു.