ADVERTISEMENT

ബർമിങ്ങാം∙ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ കോവിഡ് ലോക്ക്ഡൗണിനു ശേഷം മേയ് 14 മുതൽ വീണ്ടും ബെഥേൽ കൺവൻഷൻ സെന്ററിൽ ആരംഭിക്കുന്നു. അത് അനേകരുടെ കാത്തിരിപ്പിനും പ്രാർഥനകൾക്കും ദൈവം നൽകുന്ന ഉത്തരമായി മാറുന്നു. കഴിഞ്ഞ കാലങ്ങളിൽ യൂറോപ്പിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണു സെഹിയോൻ യുകെയുടെ സ്ഥാപകൻ റവ.ഫാ സോജി ഓലിക്കൽ 2009ൽ തുടക്കമിട്ട ഈ കൺവൻഷനിൽ പങ്കുചേർന്നിരുന്നത്. 

 

മേയ് 14ന് സെഹിയോൻ യുകെയുടെ ആത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവൻഷനിൽ യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തകൻ കാനൻ ജോൺ യൂഡ്രിസ്‌ , സഭയുടെ ആനുകാലിക ശബ്ദം ഷെക്കീനായ് മിനിസ്ട്രി , ലൈവ് ടിവി എന്നിവയുടെ സ്ഥാപകനും പ്രമുഖ സുവിശേഷ പ്രഘോഷകനുമായ ബ്രദർ സന്തോഷ് കരുമത്ര എന്നിവർ പങ്കെടുക്കും .

 

സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ  കോവിഡ് മഹാമാരിക്കുശേഷം വീണ്ടും പുനഃരാരംഭിക്കുമ്പോൾ അതു മുൻപത്തേതുപോലെ വീണ്ടും യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്  പ്രത്യുത സഭയ്ക്ക് താങ്ങും തണലുമായിത്തീരും.

 

വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റു വാഹനങ്ങളും വിശ്വാസികളുമായി കൺവൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ  കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ   പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .സെഹിയോൻ ബുക്ക് മിനിസ്‌ട്രി "എൽഷദായ് "കൺവൻഷൻ സെന്ററിൽ പ്രവർത്തിക്കും.

 

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷനിലേക്കു സെഹിയോൻ  മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്

ജോൺസൺ ‭+44 7506 810177‬

അനീഷ് ‭07760 254700‬

ബിജുമോൻ മാത്യു ‭07515 368239‬

കൺവൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നുമുള്ള വാഹന യാത്രാ സൗകര്യങ്ങൾക്ക് വിളിക്കുക

ബിജു എബ്രഹാം 07859 890267

ജോബി ഫ്രാൻസിസ് 07588 809478.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com