ADVERTISEMENT

ലണ്ടൻ ∙ മുട്ടുചിറയിലെ യുകെ നിവാസികളുടെ 13– ാമത്  സംഗമം ജൂലൈ 22 മുതൽ 24 (വെള്ളി മുതൽ ഞായർ) വരെ നടക്കും. സംഗമം പോർട്സ്മൗത്തിലെ ഫോർട്ട്‌ പർബ്രുക്കിൽ  വച്ച് നടക്കും. മുട്ടുചിറയിലെ 150 ൽ അധികം കുടുംബങ്ങൾ യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്. മുൻകൂട്ടി അറിയിക്കുന്ന എല്ലാവർക്കും കുറഞ്ഞ ചിലവിൽ താമസവും ഭക്ഷണവും ഒരുക്കി സംഗമം വിജയമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം. 

muttuchira-sangamam-uk-2

പാലാ രൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവടക്കം നിരവധി മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാർ സംഗമത്തിന് വിഡിയോ കോൺഫറൻസിലൂടെ ആശംസകളർപ്പിക്കും. ഫാ. വർഗീസ് നടക്കൽ മുട്ടുചിറ സംഗമത്തിന്റെ രക്ഷാധികാരിയായി പ്രവർത്തിക്കുന്നു. കലാകായിക പരിപാടികളും, മത്സരങ്ങളും സംഗമം വർണ്ണ ശബളമാക്കും. 

കൂടുതൽ വിവരങ്ങൾക്ക്: ജോണി കണിവേലിൽ: 07889800292, ബിനു കൊട്ടാരത്തിൽ: 07830527516, രാജു ഇളമ്പാശ്ശേരിൽ: 07886662537, ബൈജു ഇളമ്പാശ്ശേരിൽ: 07815313185, ബിന്ദു കൊട്ടാരത്തിൽ 07897821258.

സംഗമ വേദിയുടെ വിലാസം

The Peter Ashley Activity Centre 

Fort Purbrook

Portsdown Hill Road 

Cosham 

Portsmouth 

PO6 1BJ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com