ലണ്ടൻ ∙ മൂവാറ്റുപുഴ സ്വദേശിയായ യുവാവ് ബ്രിട്ടനിലെ നോർത്താപ്റ്റണിൽ മരിച്ചു. ഇൻസ്പെയർ കെയർ യുകെയുടെ ഡയറക്ടറും ബിസിനസുകാരനുമായ ജയ്മോൻ പോളാണ് (42) മരിച്ചത്. ഇന്നലെ രാവിലെ ഹൃദയാഘാതം മൂലമായിരുന്നു മരണം. മൂവാറ്റുപുഴ കുന്നക്കാൽ സ്വദേശിയാണ്. ഭാര്യ സന്ധ്യ. രണ്ടു മക്കളുണ്ട്.
നോർത്താപ്റ്റൺ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗവും സജീവ പ്രവർത്തകനുമായിരുന്നു.