ADVERTISEMENT

ബര്‍ലിന്‍ ∙ ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ നോർത്ത് റൈൻ വെസ്റ്റ്ഫേലിയയിൽ ഞായറാഴ്ച വോട്ടെടുപ്പ് നടക്കുമ്പോള്‍ യുക്രെയ്ന്‍ യുദ്ധം  വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് സൂചന. ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വലിയ പരീക്ഷണത്തെ അഭിമുഖീകരിക്കുകയാണ്. ഷോള്‍സിന്റെ ജനപ്രീതി കുറഞ്ഞുവരികയാണ്. രാജ്യത്തെ ദേശീയ തിരഞ്ഞെടുപ്പിന് എട്ട് മാസത്തിന് ശേഷം വരുന്ന, 18 ദശലക്ഷം ജനങ്ങളുള്ള  വെസ്റ്റ്ഫേലിയയിലെ തിരഞ്ഞെടുപ്പിന് പ്രത്യേക പ്രാധാന്യമുണ്ട്.

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തോടുള്ള സർക്കാരിന്റെ പ്രതികരണം, പണപ്പെരുപ്പം, ഊര്‍ജ്ജ പ്രതിസന്ധി എന്നിവ സംസ്ഥാന തലത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍, സിഡിയുവും എസ്പിഡിയും യഥാക്രമം 30%, 28% എന്നിങ്ങനെ പോളിങ് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ നിലവിലെ മുഖ്യമന്ത്രി സിഡയുവിലെ ഹെന്‍ഡ്രിക് വുസ്ററും, സോഷ്യല്‍ ഡമോക്രാറ്റിലെ തോമസ് കുട്ട്ഷാറ്റിയുമാണ് ഭരണത്തിനായി ഏറ്റുമുട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com