ADVERTISEMENT

ലണ്ടൻ ∙ ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ (ബിഎംസിഎ) വിഷു– ഈസ്റ്റർ ആഘോഷങ്ങൾ സൗത്ത് ഹാം ഓൾഡ്‌വർത്ത് സയൻസ് കോളേജിൽ നടന്നു. പ്രസിഡന്റ് സാജു സ്റ്റീഫൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രതീഷ് പുന്നേലി, ട്രഷറർ പൗലോസ് പാലാട്ടി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ബേസിംഗ്സ്റ്റോക്ക് കൗൺസിലർമാരായ സജീഷ് ടോം, അജി പീറ്റർ എന്നിവരെ അസോസിയേഷൻ അനുമോദിച്ചു.

ബേസിംഗ്സ്റ്റോക്ക് മലയാളി സമൂഹത്തെ നയിക്കാൻ സംഘടനയുടെ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. പുതുതായി എത്തിയ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ ഉൾപ്പടെ, കോവിഡിന് ശേഷം ഇദംപ്രദമമായി നടന്ന ഒത്തുചേരൽ എന്നനിലയിൽ ചടങ്ങ് അവിസ്മരണീയമായി. പുതു തലമുറയിലെ നിരവധി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി പതിനഞ്ചംഗ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു.

ബിനീഷ് അഗസ്റ്റിൻ പ്രസിഡന്റും ആൽബർട്ട് ജോയ് സെക്രട്ടറിയും എൻവിൻ ജോസഫ് ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിൽ വൈസ് പ്രസിഡന്റായി ഷിബി ചേപ്പനത്ത്, ജോയിന്റ് സെക്രട്ടറിയായി സുമേഷ് കെ നായർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഭരണ സമിതി അംഗങ്ങളായി കൗൺസിലർ സജീഷ് ടോം, പൗലോസ് പാലാട്ടി, സാജു സ്റ്റീഫൻ, രതീഷ് പുന്നേലി, ഷംന പ്രശാന്ത്, സൂര്യ കുന്നത്ത്, ആൻടൂ മാമ്മൻ, ജേക്കബ് സക്കറിയ, സ്റ്റെഫി തോമസ്, ജിബിൻ ജോസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. 

രണ്ടു വർഷത്തിനു ശേഷം ഒത്തുചേരുന്ന ആദ്യ സംഗമം എന്ന നിലയിൽ നൂറുകണക്കിന് കുടുംബാംഗങ്ങൾ പങ്കെടുത്ത വിഷു-ഈസ്റ്റർ ആഘോഷങ്ങൾ ബേസിംഗ്സ്റ്റോക്ക് മലയാളികൾക്ക് ആനന്ദകരമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com