ADVERTISEMENT

റോം ∙ റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രെയ്നെ സഹായിക്കാനുള്ള യൂറോപ്യൻ ശ്രമങ്ങളുടെ ഭാഗമായി ഇറ്റലി  45 ഫയർ എഞ്ചിനുകളുടെ വ്യൂഹത്തെ യുക്രെയ്നിലേക്ക് അയച്ചു. ഫയർ എഞ്ചിനുകൾ,  പ്രത്യേക വാഹനങ്ങൾ,  ട്രെയ്‌ലർ എന്നിവ ഉൾപ്പെടുന്ന വാഹനവ്യൂഹമാണ് ഇറ്റലി നൽകിയത്. വിദഗ്ധരായ 15 ഇറ്റാലിയൻ അഗ്നിശമന സേനാംഗങ്ങൾ യുക്രെയ്ന്‍ ഉദ്യോഗസ്ഥർക്ക് വാഹനങ്ങളുടെ ഉപയോഗത്തെക്കുറിച്ച് മാർഗനിർദ്ദേശങ്ങൾ നൽകി 

ഇറ്റലിയിലുടനീളമുള്ള അഗ്നിശമന യൂണിറ്റുകളിൽ നിന്ന് സമാഹരിച്ച ഫയർ എഞ്ചിനുകൾ ട്രെയിനിൽ സ്ലൊവാക്യയിലേക്ക് അയച്ചു, അവിടെനിന്ന് പ്രാദേശിക അധികാരികൾ കൈപ്പറ്റിയ വാഹനങ്ങളെ യുക്രെയ്നിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com