റോയ്സ്റ്റൺ ടൗണിനെ ഇനി മലയാളി മേയർ നയിക്കും; ഇംഗ്ലണ്ടിൽ വീണ്ടും മലയാളി തിളക്കം

mary-robin-antony
SHARE

ലണ്ടൻ ∙ ഇംഗ്ലണ്ടിലെ റോയ്സ്റ്റൺ ടൗണിനെ ഇനി മലയാളി മേയർ നയിക്കും. പുതിയ മേയറായി മലയാളിയായ മേരി റോബിൻ ആന്റണി തിരഞ്ഞെടുക്കപ്പെട്ടു. മുംബൈ മലയാളിയായ മേരി റോബിൻ ആന്റണി കൊച്ചി പെരുമ്പടപ്പിൽ ആണ് ജനിച്ചത്. മുംബെയിലും ബറോഡയിലും അധ്യാപികയായി. കേരളത്തിൽ സ്കൂൾ പ്രിൻസിപ്പലായും രണ്ടുവർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

mary-antony-of-royston-town

റോയ്സ്റ്റൺ ടൗണിന്റെ മേയറാകുന്ന ആദ്യത്തെ ഏഷ്യൻ വംശജയാണ് മേരി. ഏറെനാളായി  ഇവിടെ സാമൂഹ്യരംഗത്ത് സജീവമായി പ്രവർത്തിച്ചുവരികയാണ്. ഭർത്താവ് റോബിൻ ആന്റണി ഡോക്ടറാണ്. റിയ, റീവ് എന്നിവർ മക്കളാണ്. പ്രാദേശിക സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്ഥാപിച്ച റോയ്സ് ടൗൺ പാർട്ടിയെ പ്രതിനിധീകരിച്ചാണ് രണ്ടാഴ്ച മുമ്പു നടന്ന തിരഞ്ഞെടുപ്പിൽ മേരി വിജയിച്ചത്. ഈ പാർട്ടിയുടെ ഡപ്യൂട്ടി ലീഡറുമാണ് മേരി. 

mary-robin-antony-2

ബ്രിട്ടനിലെ പ്രാദേശിക കൗൺസിലുകളിൽ നിലവിൽ മേയർ പദവി അലങ്കരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മേരി റോബിൻ ആന്റണി. ലണ്ടനിലെ കിങ്സ്റ്റൺ അപ്പോൺ തേംസിൽ മേയറായ സുശീല ഏബ്രഹാമും ബ്രിസ്റ്റോളിലെ ബ്രാഡ്‌‌ലി സ്റ്റോക്കിൽ മേയറായ ടോം ആദിത്യയുമാണ് മറ്റു രണ്ടുപേർ. 

മുൻപ് ലണ്ടനിലെ ന്യൂഹാം കൗൺസിലിൽ ഓമന ഗംഗാധരനും ക്രോയിഡണിൽ മഞ്ജു ഷാഹുൽ ഹമീദും ലൗട്ടൺ സിറ്റി കൗൺസിലിൽ ഫിലിപ്പ് ഏബ്രഹാമും മേയർ സ്ഥാനം അലങ്കരിച്ചിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS