ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയിലെ ദശലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് 6.1 ശതമാനം കൂടുതല്‍ പെന്‍ഷഷന്‍ തുക ലഭിക്കും. രാജ്യത്തെ ഏകദേശം 21 ദശലക്ഷം പെന്‍ഷന്‍കാര്‍ക്ക് ജൂലൈ ഒന്നു മുതലാണ് പെന്‍ഷനില്‍ പതിറ്റാണ്ടുകളായി ഉള്ളതിനേക്കാള്‍ ഗണ്യമായ വർധനവ് ലഭിക്കുന്നത്.

 

ഇതനുസരിച്ച് പടിഞ്ഞാറന്‍ മേഖലയില്‍ 5.35 ശതമാനവും കിഴക്കന്‍ മേഖലയില്‍ 6.12 ശതമാനവും പെന്‍ഷന്‍ വര്‍ധിക്കും. തൊഴില്‍ മന്ത്രി ഹുബെര്‍ട്ടസ് ഹെയ്ല്‍ തയാറാക്കിയ കരട് നിയമത്തിലൂടെ വെള്ളിയാഴ്ചയാണ് നിയമം പാസാക്കിയത്. നിയമപ്രകാരം, പെന്‍ഷന്‍ ഇന്‍ഷുറന്‍സില്‍ ക്യാച്ച്–അപ്പ് ഘടകം സര്‍ക്കാര്‍ വീണ്ടും അവതരിപ്പിച്ചാണ് പെന്‍ഷന്‍ വർധനവ് നടപ്പാക്കിയത്. 

 

ജര്‍മ്മനിയിലെ തൊഴില്‍ വിപണിയിലെ പോസിറ്റീവ് വേതന പ്രവണതയാണ് ക്യാച്ച്–അപ്പ് ഘടകം ഉണ്ടായിരുന്നിട്ടും പെന്‍ഷനുകളുടെ ശക്തമായ വര്‍ധനവിന് ഒരു പ്രധാനകാരണമെന്ന് മന്ത്രി ഹുബെര്‍ട്ടൂസ് ഹെയില്‍ പറഞ്ഞു. 2020ല്‍ പടിഞ്ഞാറ് ഭാഗത്ത് 3.45 ശതമാനവും കിഴക്ക് 4.20 ശതമാനവും പെന്‍ഷന്‍ വര്‍ധനയുണ്ടായി. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അവസാനമായി പെന്‍ഷന്‍ ഈ വര്‍ഷത്തേക്കാള്‍ ഉയര്‍ന്നത് 1983–ല്‍ 5.59 ശതമാനമായിരുന്നു. 

 

അതേസമയം, ദീര്‍ഘകാലമായി ഭിന്നശേഷി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് 2001 നും 2018 നും ഇടയില്‍ ഭിന്നശേഷി പെന്‍ഷന്‍ ലഭിച്ചവര്‍ക്ക് 4.5 അല്ലെങ്കില്‍ 7.5 ശതമാനം സപ്ളിമെന്റും അതുവഴി ഉയര്‍ന്ന പ്രതിമാസ പെന്‍ഷനും ലഭിക്കും. മൊത്തത്തില്‍, ഏകദേശം മൂന്ന് ദശലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഈ സര്‍ചാര്‍ജുകളുടെ പ്രയോജനം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com